»   » ആഞ്ജലീനയും ബ്രാഡും വിവാഹിതരാകുന്നു

ആഞ്ജലീനയും ബ്രാഡും വിവാഹിതരാകുന്നു

Posted By:
Subscribe to Filmibeat Malayalam
Bard Pitt And Angelina
ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും പിരിയുകയാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകമൊട്ടുക്കുമുള്ള ആരാധകര്‍ കേട്ടത്. മാത്രമല്ല ബ്രാഡ് വിട്ടുപോകുന്നതില്‍ മനംനൊന്ത ആഞ്ജലീന ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത, ആഞ്ജലീനയും ബ്രാഡും വിവാഹത്തിനൊരുങ്ങുന്നു. ഇതേവരെ നിയമപരമായി വിവാഹിതരല്ലാതിരുന്ന ഇരുവരും ഇനി നിയമപരമായി ദമ്പതികളാകാനൊരുങ്ങുകയാണ്.

എന്നാല്‍ വിവാഹം ഒരു ലളിതമായ ചടങ്ങില്‍ ഒതുക്കാനാണ് ഇരുവരുടെയും തീരുമാനം. ദത്തെടുത്തതുള്‍പ്പെടെ ആറുകുട്ടികളെ വളര്‍ത്തുന്ന ഇവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത് ചെലവ് ചുരുക്കല്‍ തന്നെ.

ഇരുവരുടെയും ഒരു അടുത്ത സുഹൃത്താണ് രണ്ടുപേരും ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാകാന്‍ പോവുകയാണെന്നും വളരെ അടുത്തവര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്നും മാധ്യമങ്ങളെ അറിയിച്ചത്.

മക്കളാണത്രേ ഇരുവരോടും വിവാഹം ചെയ്യാന്‍ പറഞ്ഞത്. മക്കളുടെ താല്‍പ്പര്യമറിഞ്ഞ ജോളി ബ്രാഡിനോട് തന്നെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്തായാലും അച്ഛന്റെയും അമ്മയുടെയും വിവാഹത്തിനിടെ ആഹ്ലാദിച്ച് നടക്കാനും അവര്‍ക്ക് ആശംസകളര്‍പ്പിക്കാനുമുള്ള ഭാഗ്യം ഹോളിവുഡിലെ പ്രശസ്ത ദമ്പതികളുടെ മക്കള്‍ക്ക് ലഭിച്ചിരിക്കുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam