»   » വിക്ടോറിയയ്ക്ക് അടിവസ്ത്രം കിട്ടാനില്ല!

വിക്ടോറിയയ്ക്ക് അടിവസ്ത്രം കിട്ടാനില്ല!

Posted By:
Subscribe to Filmibeat Malayalam
Victoria
മെലിഞ്ഞ് അഴകളവുകള്‍ കൃത്യമാണെങ്കില്‍ മാത്രമേ സ്ത്രീകള്‍ സൗന്ദര്യമുള്ളവരാകൂ എന്നതാണ് ഇന്നത്തെ സൗന്ദര്യസങ്കല്‍പ്പം. തടികുറച്ച് സുന്ദരികളാകാന്‍ നടിമാരെല്ലാം നെട്ടോട്ടമോടുക പതിവാണ്. സംഗതി ഹോളിവുഡിലാണെങ്കില്‍ പറയുകയും വേണ്ട.

ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടിയാല്‍ ജനപ്രീതി കുറയും ഫാഷനബില്‍ അല്ലാതാകും. ഇതൊക്കെ പേടിച്ച് താരങ്ങളെല്ലാം ഏതുവിധേനയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുകയാണ് ചെയ്യുന്നത്. സ്ലിം സ്ലിം എന്ന് മന്ത്രിച്ച് നടക്കുന്ന പല ഹോളിവുഡ് താരങ്ങളെയും കാണുമ്പോള്‍ ഇവര്‍ പട്ടിണിക്കാരാണോ എന്ന് തോന്നുക സ്വാഭാവികം.

സ്‌പൈസ് ഗേള്‍സ് താരവും ഫുട്‌ബോള്‍ താരം ഡേവിഡ് ബക്കാമിന്റെ ഭാര്യയുമായ വിക്ടോറിയ ബക്കാമിനെക്കണ്ടാല്‍ ആരും ഇങ്ങനെ ചിന്തിച്ചുപോകും. അനുദിനം മെലിഞ്ഞുവരുകയാണ് വിക്ടോറിയ. മെലിയുന്നത് മാത്രമല്ല മാറിടം പോലും ചുരുങ്ങിപ്പോയ വിക്ടോറിയയ്ക്ക് കൃത്യമായി പാകമാകുന്ന അടിവസ്ത്രം പോലും കിട്ടുന്നില്ലത്രേ ഇപ്പോള്‍.

ടീനേജുകാരികള്‍ ധരിക്കുന്ന ബിഗിനേഴ്‌സ് ബ്രാ പോലും താരത്തിന് പാകമാകുന്നില്ലെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഭാരം കുറച്ച് സ്ലിം ബ്യൂട്ടിയാവുകയെന്ന ഉദ്ദേശത്തോടെ കഴിഞ്ഞവര്‍ഷം താരം തന്റെ മാറിടങ്ങളുടെ വലിപ്പവും കുറച്ചിരുന്നു.

മുമ്പ് ശ്‌സ്ത്രക്രിയയിലൂടെ സുന്ദരമാക്കിയ മാറിടങ്ങളായി വീണ്ടും ശസ്ത്രക്രിയ നടത്തി താരം ചെറുതാക്കിയിരിക്കുന്നത്. മാറിടം ചെറുതാക്കിയാല്‍ ഫാഷന്‍ ലോകത്ത് തനിക്ക് കുറേക്കൂടി പ്രാധാന്യം ലഭിക്കുമെന്നായിരുന്നുവത്രേ താരത്തിന്റെ ചിന്ത എന്നാല്‍ ഇപ്പോള്‍ പാകമായ അടിവസ്ത്രം പോലും കിട്ടാനില്ലെന്ന അവസ്ഥയായിയെന്നുമാത്രം.

ഡയറ്റിങും നല്ല അസ്സല്‍ വ്യായാമവുമൊക്കെയായി വിക്ടോറിയ മുന്നോട്ടുതന്നെയാണ്. വ്യായാമത്തിന് വിക്ടോറിയയുടെ ഒപ്പം കൂട്ടുകാരി ഇവ ലോങ്കോറിയയുമുണ്ടത്രേ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam