»   » ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ

ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ

Posted By:
Subscribe to Filmibeat Malayalam
 Freida Pinto and Dev Patel are not getting married, yet
സ്ലംഡോഗ് മില്യനെയറിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ദേവ് പട്ടേലും ഫ്രെയ്ദ പിന്റോയും വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് അകാലചരമം.

ഇത്തരമൊരു വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇതില്‍ ഒരു മാത്ര പോലും സത്യമില്ല. ഫ്രെയ്ദയുടെ വക്താവ് ദിവ്യ തേജുജ പറഞ്ഞു.

ഇരുവരും ചേര്‍ന്ന് വെഡ്ഡിങ് കേക്കിനെ പറ്റി അന്വേഷിച്ചതും വിവാഹത്തിനായി ഇന്ത്യയിലേക്ക് പറക്കാന്‍ തീരുമാനിച്ചതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍വന്നിരുന്നു.

2008ല്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സ്ലംഡോഗ് മില്യനെയറിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവര്‍ക്കടിയിലെ സൗഹൃദം പതുക്കെ പ്രണയമായി വളരുകയായിരുന്നു. ഇതിന് ശേഷം സ്വകാര്യമായി ഡേറ്റിങുകളിലേര്‍പ്പെട്ടെങ്കിലും പൊതുവേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് ഇവര്‍ ഒഴിവാക്കിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam