»   » ഓസ്കാര്‍:റഹ്മാനെ മറികടന്നത് സോഷ്യല്‍ നെറ്റ്‍വര്‍ക്

ഓസ്കാര്‍:റഹ്മാനെ മറികടന്നത് സോഷ്യല്‍ നെറ്റ്‍വര്‍ക്

Posted By:
Subscribe to Filmibeat Malayalam

ലോസ്ആഞ്ചല്‍സ്: ഒരിയ്ക്കല്‍ കൂടി എആര്‍ റഹ്മാനിലൂടെ ഓസ്‌കാര്‍ പ്രതീക്ഷിച്ച ഇന്ത്യക്കാര്‍ക്ക് നിരാശ. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച '127 അവേഴ്‌സിനെ മറികടന്ന് ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത 'ദ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്' സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം നേടി.ട്രെന്‍ഡ് റെസ്‌നര്‍, ആറ്റിക്‌സ് റോസ് എന്നിവരാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ബ്രിട്ടീഷ് സംവിധായകന്‍ ഡാനിബോയ്‌ലിന്റെ സ്ലംഡോഗ് മില്യണയറിലൂടെ 2009ല്‍ രണ്ട് ഓസ്‌കറുകള്‍ ഇന്ത്യയിലെത്തിച്ച റഹ്മാന് ഇത്തവണ നാമനിര്‍ദേശം നേടിക്കൊടുത്തത് ബോയ്‌ലിന്റെ തന്നെ സംവിധാനം ചെയ്ത 127 അവേഴ്‌സ് ആയിരുന്നു.

സിനിമയുടെ പശ്ചാത്തലസംഗീതം 'ഒറിജിനല്‍ സ്‌കോര്‍' വിഭാഗത്തിലും 'ഇഫ് ഐ റൈസ്' എന്ന ഗാനം 'ഒറിജിനല്‍ സോംങ്' വിഭാഗത്തിലുമാണ് നാമനിര്‍ദേശം നേടിയത്. നാമനിര്‍ദേശം കിട്ടിയെങ്കിലും ഇത്തവണ പുരസ്‌കാര പ്രതീക്ഷയില്ലെന്ന് റഹ്മാന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

English summary
Oscar glory eluded AR Rahman's 127 Hours track in the Original score and Original Song category. He lost the Original Score Oscar to Trent Reznor and Atticus Ross for The Social Network.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam