»   » ടൈറ്റാനിക് താരം ഗ്ലോറിയ സ്റ്റുവര്‍ട്ട് അന്തരിച്ചു

ടൈറ്റാനിക് താരം ഗ്ലോറിയ സ്റ്റുവര്‍ട്ട് അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam
'Titanic' Star Gloria Stewart Dies at 100‎
ലോസ് ആഞ്ജലിസ്: ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ ടൈറ്റാനിക്കില്‍ നായിക കഥാപാത്രത്തിന്റെ പ്രായമേറിയ ഭാഗം അഭിനയിച്ച ഗ്ലോറിയ സ്റ്റുവര്‍ട്ട് (100) അന്തരിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചലസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

1930കളില്‍ ഹോളിവുഡിലെ ഗ്ലാമര്‍ താരങ്ങളിലൊരാളായിരുന്നു ഗ്ലോറിയ. ഹോളിവുഡിലെ രണ്ടാംകിട ചിത്രങ്ങളില്‍ നായികയായി കരിയര്‍ ആരംഭിച്ച ഗ്ലോറിയ പിന്നീട് പ്രമുഖ നടിയായി ഉയരുകയായിരുന്നു. ദി ഇന്‍വിസിബിള്‍ മാന്‍, പുവര്‍ ലിറ്റില്‍ റിച്ച് ഗേള്‍, റബേക്ക ഓഫ് സണ്ണിബ്രൂക്ക് ഫാം തുടങ്ങിയവയാണ് അവരുടെ പ്രമുഖ ചിത്രങ്ങള്‍. 1940കളോടെ അഭിനയം നിര്‍ത്തിയ ഗ്ലോറിയ എ1970ല്‍ ടിവി ഷോകളിലൂടെയാണ് അഭിനയരംഗത്ത് തിരിച്ചെത്തിയത്.

86ാം വയസ്സിലാണ് ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കില്‍ നായികയുടെ പ്രായമേറിയ ഭാഗം സ്റ്റുവര്‍ട്ട് അഭിനയിച്ചത്. ടൈറ്റാനിക്കില്‍ ഗ്ലോറിയ അവതരിപ്പിച്ച റോസ് കാല്‍വര്‍ട്ട് എന്ന കഥാപാത്രത്തിലൂടെ അവര്‍ക്ക് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിയ്ക്കുകയും ചെയ്തു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam