»   » അര്‍നോള്‍ഡ് ഭാര്യയോട് യാചിക്കുന്നു, ഒരവസരം കൂടി...

അര്‍നോള്‍ഡ് ഭാര്യയോട് യാചിക്കുന്നു, ഒരവസരം കൂടി...

Posted By:
Subscribe to Filmibeat Malayalam
Arnold Schwarzenegger 'begs' wife for second chance
തനിക്ക് ഒരു അവസരം കൂടി തരണമെന്നു വേര്‍പിരിഞ്ഞ ഭാര്യയോടു കലിഫോര്‍ണിയ മുന്‍ ഗവര്‍ണറും ഹോളിവുഡ് താരവുമായ ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിന്റെ (63) അഭ്യര്‍ഥന. വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണു മരിയ ഷ്‌റിവര്‍ (55) അദ്ദേഹവുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചത്.

വീട്ടുജോലിക്കാരി യില്‍ തനിയ്ക്ക് 13വയസുള്ള ആണ്‍കുട്ടി ഉള്ള കാര്യം ഷ്വാസ്‌നെഗര്‍ തന്നെയായിരുന്നു ഭാര്യയോട് വെളിപ്പെടുത്തിയത്.

എന്നാല്‍, ഭാര്യ പോയതോടെ ദുഃഖിതനായ ഷ്വാസ്‌നെഗര്‍ തന്നോടു ക്ഷമിക്കണമെന്നും ഒരവസരം കൂടി തരണമെന്നും ആവശ്യപ്പെട്ട് മരിയയുടെ പിന്നാലെ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷ്വാസ്‌നെഗര്‍ മരിയയെ നിരന്തരം ഫോണില്‍ വിളിക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ ഇയാന്‍ ഹാല്‍പെറിന്‍ പറയുന്നു.

അതേസമയം, ഷ്വാസ്‌നെഗറിന്റെ നാലു മക്കളുടെ അമ്മയായ മരിയ സുഹൃത്തും ഗായകനുമായ ബോണോയുടെ കൂടെയാണെന്നാണു റിപ്പോര്‍ട്ടുകള്‍. കാതറീന്‍ (21), ക്രിസ്റ്റീന (19), പാട്രിക്ക് (17), ക്രിസ്റ്റഫര്‍ (13) എന്നിവരാണ് ആര്‍നി-മരിയ ദമ്പതികളുടെ മക്കള്‍

ഷ്വാസ്‌നെഗറുമായി പിരിയുന്നതിന് മരിയയെ സഹായിച്ചതും ബോണോ ആയിരുന്നു. പ്രശസ്ത റോക്ക് ബാന്‍ഡായ യു2വിന്റെ പ്രധാനഗായകനായ ബോണോയും മരിയയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്.

English summary
Former California governor and action star Arnold Schwarzenegger, who split from wife Maria Shriver after 25 years, following revelations of a secret love child, is reportedly begging her to give him another chance

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam