»   » ബ്രിട്‌നി മരിച്ചുവെന്ന് അഭ്യൂഹങ്ങള്‍

ബ്രിട്‌നി മരിച്ചുവെന്ന് അഭ്യൂഹങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Briney Spears
ഇന്‍ര്‍നെറ്റില്‍ നടക്കുന്ന തെരച്ചിലുകളെ വിശ്വസിയ്ക്കാമെങ്കില്‍ പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സ് മരിച്ചിരിയ്ക്കുന്നു. മരണം എങ്ങനെയായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആയിരക്കണക്കിനാളുകള്‍. കാട്ടുതീ പോലെയാണ് ബ്രിട്‌നിയുടെ മരണവാര്‍ത്ത ഇന്‍ര്‍നെറ്റില്‍ പടര്‍ന്നിരിയ്ക്കുന്നത്.

എന്തായാലും ആരാധകര്‍ വിഷമിയ്‌ക്കേണ്ട, താരത്തിന് അപകടമൊന്നും പറ്റിയിട്ടില്ലെന്ന് മാത്രമല്ല, അവര്‍ സുഖമായി ഇരിയ്ക്കുകയുമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സെലിബ്രറ്റികളുടെ മരണ വാര്‍ത്തകള്‍ നെറ്റിലൂടെ പരക്കുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല, ഹോളിവുഡ് താരങ്ങളായ റസ്സല്‍ ക്രോവും ജസ്റ്റിന്‍ ബെയ്‌ബെറുമെല്ലാം പല തവണ മരിച്ചു പോയവരാണത്രേ.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു അഭിമുഖത്തിന് ശേഷമാണ് ബ്രിട്‌നി മരിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നത്. തന്റെ മരണ ശേഷം മൃതദേഹം ശീതികരിച്ച് സൂക്ഷിയ്ക്കണമെന്നൊരു ആഗ്രഹം ബ്രിട്്‌നി അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഭാവിയില്‍ എന്നെങ്കിലും മരിച്ചവരെ ജീവിപ്പിയ്ക്കാനുള്ള സാങ്കേതികവിദ്യ നിലവില്‍ വരുമ്പോള്‍ പുനര്‍ജനിയ്ക്കാന്‍ കഴിയുമെന്നാണ് താരത്തിന്റെ വിശ്വാസം. ഈ അഭിമുഖമാണ് ബ്രിട്‌നി മരിച്ചുവെന്ന വാര്‍ത്ത പരത്താനിടയാക്കിയത്.

എന്തായാലും മൃതദേഹങ്ങള്‍ മരവിപ്പിച്ച് സൂക്ഷിയ്ക്കുന്ന ക്രയോജനിക് ഫ്രീസിങ് സാങ്കേതിക വിദ്യയെക്കുറിച്ച് ഇരുപത്തിയെട്ടുകാരിയായ പോപ് താരം കാര്യമായി അന്വേഷിയ്ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയൊന്നുണ്ടെങ്കില്‍ നടക്കട്ടെ, ഭാവി തലമുറയ്ക്കും ബ്രിട്‌നിയുടെ അതിക്രമങ്ങള്‍ നേരില്‍ കാണാമല്ലോ!!

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam