»   »  ഡിജിറ്റല്‍ മരണത്തിനൊരുങ്ങി ഗാഗയും കര്‍ദാഷിയാനും

ഡിജിറ്റല്‍ മരണത്തിനൊരുങ്ങി ഗാഗയും കര്‍ദാഷിയാനും

Posted By:
Subscribe to Filmibeat Malayalam
Lady Gaga
ഒരു ദിന മരണത്തിന് പോപ് താരം ലേഡി ഗാഗയും. ലോക എയ്‍ഡ്‍സ് ദിനത്തോടനുബന്ധിച്ചാണ് ഗാഗയുള്‍പ്പെടെയുള്ള ലോകപ്രശസ്ത താരങ്ങള്‍ പലരും ബുധനാഴ്ച സൈബര്‍ ലോകത്തുനിന്നും ഒരു ദിവസത്തേയ്ക്ക് അകന്നു നില്‍ക്കുന്നത്.

ജീവിതം തിരികെപ്പിടിക്കൂ എന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ഇത്. ഇതിന്റെ ഭാഗമായി തങ്ങളുടെ ഫേസ്‍ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളൊന്നും താരങ്ങള്‍ ഈ ദിവസത്തില്‍ ഉപയോഗിക്കില്ല.

ചുരുക്കിപ്പറഞ്ഞാല്‍ സൈബര്‍ ലോകത്തുനിന്നും ഒരു ദിവസത്തേയ്ക്ക് മരിച്ച് എയ്ഡ്‌സിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കുകയാണ് താരങ്ങള്‍.

എയ്ഡ്‌സ് ബോധവല്‍ക്കരണ, നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ക്കായുള്ള നിധിയില്‍ സംഭാവനയായി 10ലക്ഷം ഡോളര്‍ തികയുന്നതുവരെയായിരിക്കും കാംപെയിന്‍. ഇതുകഴിയുമ്പോള്‍ എല്ലാവരും തങ്ങളുടെ നെറ്റ് വര്‍ക്കുകളില്‍ വീണ്ടും സജീവമാകും.

ലേഡി ഗാഗയെക്കൂടാതെ റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന്‍, അലീഷ്യ കീസ്, ജസ്റ്റിന്‍ ടിമ്പര്‍ലേക്, ഉഷര്‍ തുടങ്ങിയ താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.


English summary
Pop star Lady Gaga, reality star Kim Kardashian and other celebs are sacrificing their digital life for a day to support a cause. A campaign "Buy Life", on the upcoming World AIDS Day, will see many celebrities stay away from social networking sites Facebook and Twitter.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam