»   »  പമേലയുടെ പെറ്റ പരസ്യത്തിന് വിലക്ക്

പമേലയുടെ പെറ്റ പരസ്യത്തിന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam

ഹോങ്കോങ്: ബേവാച്ച് താരം പമേല ആന്‍ഡേഴ്‌സന്റെ നഗ്‌നത കാണിയ്ക്കുന്ന പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഹോങ്കോങ് വിമാനത്തവള അധികൃതര്‍ അനുമതി നിഷേധിച്ചു.

പരസ്യത്തില്‍ പമേല അല്‍പവസ്ത്രധാരിയായി പ്രത്യക്ഷപെടുന്നതുകൊണ്ടാണ് വിമാനത്താവള അധികൃതരുടെ എതിര്‍പ്പ്.

മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സിന്റെ (പെറ്റ) പരസ്യത്തിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

മൃഗങ്ങളുടെ തോല് ഉപയോഗിച്ച് ബെല്‍റ്റ്, പാദരക്ഷകള്‍, ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവനിര്‍മിക്കുന്നതിനെതിരെയാണ് പരസ്യം.

വിമാനത്താവളത്തില്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് പരസ്യം പ്രദര്‍ശിപ്പിക്കാനായിരുന്നു പെറ്റയുടെ പദ്ധതി. ഹോങ്കോങില്‍ വിലക്കിയെങ്കിലും ബര്‍ലിന്‍, ടോക്കിയോ, സിഡ്‌നി യുഎസിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങില്‍ പരസ്യം സ്ഥാപിക്കാനാവുമെന്നാണ് പെറ്റ അധികൃതരുടെ പ്രതീക്ഷ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam