»   » ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി

ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി

Posted By:
Subscribe to Filmibeat Malayalam
Oliviya Munn in PETA Advt
പ്രശസ്ത നടിമാരെക്കൊണ്ട് മൃഗസംരക്ഷണ സന്ദേശ പരസ്യങ്ങള്‍ ചെയ്യുന്നത് പേട്ടയുടെ (People for the Ethical Treatment of Animals-PETA) ഒരു സ്ഥിരം പതിവാണ്. അത് ഹോളിവുഡിലെ സുന്ദരിയാണെങ്കില്‍ മികച്ചതെന്നാണ് പേട്ടയുടെ മതം. സുന്ദരി ആരായാലും പരസ്യത്തിനായി തുണി ഉരിയുകയും വേണം.

ഏറ്റവും ഒടുവില്‍ ഈ ഗണത്തില്‍ പേട്ടയുടെ സഹായത്തിനെത്തിയത് അമേരിയ്ക്കന്‍ നടിയും മോഡലുമായ ഒലീവിയ മന്‍ ആണ്. ആനകളെ രക്ഷിയ്ക്കുകയാണ് ഒലീവീയയുടെ ലക്ഷ്യം. കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനയെ സര്‍ക്കസ് കൂടാരങ്ങളില്‍ നരകയാതനയ്ക്ക് ഇരയാക്കുന്നതിനെതിരെയാണ് പേട്ടയ്ക്ക് വേണ്ടി ഒലീവിയ മന്‍ പ്രചരണത്തിനിറങ്ങുന്നത്.

ഇതിനായി നഗ്നയായി പോസ് ചെയ്യാനും ഒലീവിയ തയ്യാറായി. ആനയെ സംരക്ഷിയ്ക്കാനായി സര്‍ക്കസ് കാണരുതെന്നസന്ദേശമാണ് ഒലീവിയ നല്‍കുന്നത്.

കര്‍ക്കസ് കളത്തില്‍ കാണികള്‍ക്ക് സന്തോഷം പകരുന്ന ആനകളെ കൂടാരങ്ങളില്‍ എങ്ങനെയാണ് മെരുക്കുന്നതെന്ന് കാണണം. തല്ലിയും ദിവസം മുഴുവന്‍ അനങ്ങാന്‍ കളിയാത്ത ചെറു കൂടുകളില്‍ അടച്ചും ഇതിനെ പീഡിപ്പിയ്ക്കുകയാണ്. ഇതിനൊരു അറുതി വേണ്ടേ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam