»   » കിം കര്‍ദാഷിയാന് കുട്ടികളുണ്ടാവില്ല?

കിം കര്‍ദാഷിയാന് കുട്ടികളുണ്ടാവില്ല?

Posted By:
Subscribe to Filmibeat Malayalam
Kim Kardashiyan
എഴുപത്തിരണ്ട് ദിവസത്തെ വിവാഹജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് ക്രിസ് ഹംപ്രിസുമായി പിരിഞ്ഞ ഹോളിവുഡ് താരം കിം കര്‍ദാഷിയാന്റെ സങ്കടങ്ങള്‍ തീരുന്നില്ല. ഇപ്പോള്‍ കര്‍ദാഷിയാന്റെ ഭയം തനിയ്ക്ക് കുട്ടികളുണ്ടാവില്ലേയെന്നാണ്.

കുറേകുട്ടികളുള്ള വലിയൊരു കുടുംബം സ്വപ്‌നം കണ്ടാണത്രേ കിം ക്രിസിനെ വിവാഹം ചെയ്തത്. പക്ഷേ അതിന് അധികം ആയുസ്സുണ്ടായില്ല. എന്റെ മാതാപിതാക്കളെപ്പോലെയാകാനായിരുന്നു എന്റെ എന്നത്തെയും ആഗ്രഹം.

ആദ്യം എനിയ്ക്ക് ആറ് കുട്ടികളെ വേണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പിന്നീട് നാലു മതിയെന്ന് തോന്നി, പിന്നീട് അത് മൂന്നിലെത്തി എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് എനിക്ക് കുട്ടികളുണ്ടാവില്ലേയെന്നാണ്. കുട്ടികളുണ്ടായില്ലെങ്കില്‍ ഞാന്‍ നല്ലൊരു ആന്റിയായി മാറും- കിം പറയുന്നു.

പലപ്പോഴും നമ്മുടെ സ്വപ്‌നങ്ങള്‍ സഫലമാവാറില്ല, പല കഥകള്‍ക്കും നമ്മള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള അന്ത്യമല്ല ഉണ്ടാകാറുള്ളത്. അതിനാല്‍ത്തന്നെ ഞാന്‍ ഇതെല്ലാമോര്‍ത്ത് സമാധാനിക്കുകയാണ്- താരം പറഞ്ഞു. ഇനിയൊരു വിവാഹത്തിനില്ലെന്നുള്ള സൂചനയാണോ ഈ കുട്ടികളുണ്ടാകില്ലെന്ന ഭയത്തിലൂടെ കിം കര്‍ദാഷിയാന്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമല്ല.

English summary
Socialite Kim Kardashian fears she will never have children after her marriage split with basketball player Kris Humphries,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam