»   » മയക്കുമരുന്നുമായി പാരീസ് ഹില്‍ട്ടന്‍ അറസ്റ്റിലായി

മയക്കുമരുന്നുമായി പാരീസ് ഹില്‍ട്ടന്‍ അറസ്റ്റിലായി

Subscribe to Filmibeat Malayalam
Paris Hilton
ലാസ് വെഗാസ്: മയക്കുമരുന്നുമായി കാറില്‍ സഞ്ചരിയ്ക്കുകയായിരുന്ന നടി പാരീസ് ഹില്‍ട്ടന്‍ അറസ്റ്റിലായി. പുതിയ കൂട്ടുകാരന്‍ സി വെയ്‍റ്റ്സുമൊപ്പമായിരുന്നു പാരീസിന്റെ യാത്ര.

പിന്നീട് പൊലീസ് പാരീസിനെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് പാരീസ് ഹില്‍ട്ടന്‍ മയക്കുമരുന്നുമായി പൊലീസ് പിടിയിലാവുന്നത്.

പുക വരുന്നത് കണ്ടാണ് പൊലീസ് കാര്‍ നിറുത്തിച്ചത്. പുക മണം മയക്ക് മരുന്നിന്റേതാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. പിടികൂടിയപ്പോള്‍ സംശയം ശരിയായി. പാരീസിന്റെ കൈയില്‍ കൊക്കേന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ അളവ് വ്യക്തമായിട്ടില്ല.

കൂട്ടാളി സി വെയ്‍റ്റ്സിനേയും പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓടിയ്ക്കുമ്പോള്‍ ഈയാള്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.

ലോക കപ്പ് ഫുട്ട്ബാള്‍ മത്സരങ്ങള്‍ക്കിടെ ദക്ഷിണ ആഫ്രീക്കയില്‍ വച്ച് ജൂലൈ രണ്ടിന് പാരീസ് ഹാന്‍‍ഡ് ബാഗില്‍ മയക്ക് മരുന്നുമായി അറസ്റ്റിലായിരുന്നു. കൂടെ ഉണ്ടായിരുന്ന ജെനിഫര്‍ റോവേറൊ കുറ്റം ഏറ്റത് അന്ന് പാരീസിന് തുണയായി.

വീണ്ടും ജൂലൈ 16ന് ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയില്‍ വച്ചും പാരീസ് പൊലീസ് പിടിയിലായി. ഒരു സ്വകാര്യ ജെറ്റില്‍ നിന്ന് ദ്വീപിലെ വിമാനത്താവളത്തിലിറങ്ങിയപ്പോപ്പോഴാണ് പൊലീസ് പിടികൂടിയത്. കൈയില്‍ അന്നും ഉണ്ടായിരുന്നു മയക്ക് മരുന്നു. പക്ഷേ പിന്നീട് അവിടുന്നും തടിയൂരി.

മയക്ക് മരുന്ന് കൈവശം വച്ചതിന് 2007 ല്‍ പാരീസ് ലോസ് ഏഞ്ജലസില്‍ 23 ദിവസം ജയിലില്‍ കിടന്നിട്ടുമുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam