»   » ഷക്കീരയുടെ വലയില്‍ സ്പാനിഷ് ഫുട്‌ബോളര്‍

ഷക്കീരയുടെ വലയില്‍ സ്പാനിഷ് ഫുട്‌ബോളര്‍

Posted By:
Subscribe to Filmibeat Malayalam
Shakira nets Spanish footballer
ഷക്കീറയുടെ വക്കാ വക്കാ.... അകമ്പടിയോടെ നടന്ന ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയിന്‍ കപ്പ് കൊണ്ടുപോയത് ചരിത്രം. എന്നാലിപ്പോള്‍ ഒരു സ്പാനിഷ് ഫുട്‌ബോളര്‍ തന്നെ ഷക്കീരയുടെ മനം കവര്‍ന്നുവെന്നാണ് പാശ്ചാത്യമാധ്യങ്ങളിലെ പുതിയ ഗോസിപ്പ്. സ്പാനിഷ് ഫുട്‌ബോളര്‍ ജെറാഡ് പിക്വിയുടെ പേരാണ് ഷക്കീരയ്‌ക്കൊപ്പം കേള്‍ക്കുന്നത്.

ഷക്കീരയും ജെറാഡും തമ്മിലെന്തെന്ന കാര്യത്തില്‍ കഴിഞ്ഞ കുറെക്കാലമായി പാപ്പരാസികള്‍ ഗവേഷണം നടത്തുകയായിരുന്നു. ഇതിനിടെ ജെറാഡുമൊത്തൊരു സുന്ദരന്‍ ചിത്രം പോസ്റ്റ് ചെയ്ത ഗോസിപ്പിന് എരിവ് കൂട്ടിയിരിക്കുകയാണ് ഷക്കീര.

ഒരു ബീച്ചില്‍ സൂര്യോദയം ആസ്വദിച്ച് ഇരുവരും പുണര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ഷക്കീറ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ സൂര്യോദയം ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു എന്നിങ്ങനെ പ്രണയം വഴിഞ്ഞൊഴുകുന്ന അടിക്കുറുപ്പും കൊളംബിയക്കാരി ചേര്‍ത്തിട്ടുണ്ട്. ഷക്കീരയെക്കാള്‍ പത്ത് വയസ്സിനിളപ്പമുള്ളയാളാണ് ഇരുപത്തിനാലുകാരനായ ജെറാര്‍ഡ്. നേരത്തെ ചില മാഗസിനുകള്‍ ഇരുവരുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സൗഹൃദത്തില്‍ കവിഞ്ഞ് ഒന്നുമില്ലെന്നായിരുന്നു വിശദീകണം.

കഴിഞ്ഞ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വക്കാ വക്കായുടെ ഷൂട്ടിങിനിടെയാണ് ഷക്കീരയും ജെറാര്‍ഡും ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നത്രേ.

English summary
The Underneath Your Clothes hitmaker posted a picture of them together on her twitter page, finally confirming months of speculation that she is romancing the sportsman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam