Just In
- 10 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 10 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 10 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 10 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് അസഭ്യവര്‍ഷം,ടോം ക്രൂയിസ് ചിത്രത്തില്‍ നിന്നും പിന്മാറി അണിയറപ്രവര്‍ത്തകര്‍
മിഷന് ഇംപോസിബിള്‍ 7 സെറ്റില്‍ സഹപ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്ന ടോം ക്രൂയിസിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകനോട് വളരെ ക്ഷുഭിതനായി നടന് സംസാരിച്ചത്. കൊറോണ വൈറസ് പകര്‍ന്നാല്‍ ഇന്‍ഡസ്ട്രി വീണ്ടും മൊത്തമായി അടച്ചുപൂട്ടേണ്ടി വരുമെന്നും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകില്ലെന്നും നടന് പറഞ്ഞിരുന്നു. നിങ്ങള്‍ ചെയ്യുന്ന അബദ്ധം എത്ര വലുതാണെന്ന് മനസിലാകുന്നുണ്ടോ? ഇനി ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല, ഓഡിയോയില്‍ ടോം ക്രൂയിസ് പറഞ്ഞ വാക്കുകളാണിവ. അതേസമയം നടന്റെ ഓഡിയോയ്ക്ക് പിന്നാലെ സിനിമയുടെ അഞ്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നടന്റെ മോശം വാക്കുകളാണ് അഞ്ച് പേരുടെ പിന്മാറ്റത്തിന് കാരണമെന്ന് അറിയുന്നു. കോവിഡ് വ്യാപനത്തിനിടെ നേരത്തെ മുടങ്ങിപ്പോയ സിനിമകളിലൊന്നായിരുന്നു മിഷന് ഇംപോസിബിള്‍ 7. തുടര്‍ന്ന് ഒരുപാട് പ്രതിസന്ധികളെ അതീജിവിച്ചാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. ജൂലായിലായിരുന്നു ടോം ക്രൂയിസ് ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. ഇതിനിടെ ഓക്സ്ഫോര്‍ഡ്ഷെയറില്‍ 20കോടി മുതല്‍ മുടക്കി ഒരുക്കിയ സെറ്റ് കത്തിനശിച്ചിരുന്നു. ഒരു ബൈക്ക് അപകടത്തെ തുടര്‍ന്നായിരുന്നു സംഭവം.
അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമയുടെ ചിത്രീകരണം നോര്‍വേയിലായിരുന്നു വീണ്ടും ആരംഭിച്ചത്. ചിത്രീകരണത്തിന്റെ ആദ്യ ദിനം തന്നെ സാഹസികമായ ആക്ഷന്‍ രംഗത്തിലാണ് ടോം ക്രൂയിസ് അഭിനയിച്ചത്. ബൈക്കില്‍ നിന്നും വലിയൊരു മലയുടെ താഴേക്ക് വീഴുന്ന ടോം ക്രൂയിന്റെ വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഹെലികോപ്റ്ററിലാണ് ഈ രംഗം അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ സാഹസിക രംഗങ്ങളില്‍ ഡ്യൂപിനെ ഉപയോഗിക്കാതെ അഭിനയിക്കാറുളള താരമാണ് ടോം ക്രൂയിസ്. തന്റെ ഭൂരിഭാഗം സിനിമകളിലും സ്റ്റുണ്ടുകള്‍ താരം തന്നെയാണ് ചെയ്യാറുളളത്. ഹോളിവുഡില്‍ അതിസാഹസിക സ്റ്റണ്ടുകള്‍ ചെയ്യുന്നതില്‍ ടോം ക്രൂയിസ് പ്രശസ്തനാണ്. ക്രിസ്റ്റഫര്‍ മക്വാറിയാണ് ഇത്തവണയും മിഷന് ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്.
മുന്‍പ് മിഷന് ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന് ഇംപോസിബിള്‍ ഫാളൗട്ട് തുടങ്ങിയ സിനിമകളും ക്രിസ്റ്റഫറിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. ഏതന് ഹണ്ട് എന്ന ടോം ക്രൂയിസിന്റെ ജനപ്രിയ കഥാപാത്രത്തിന്റെ തിരിച്ചുവരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മിഷന് ഇംപോസിബിള്‍ പുതിയ ഭാഗവും മറ്റൊരു ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്.