»   » പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍; അഞ്ചാം സീരിസിന്റെ പ്രത്യേകതകള്‍!

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍; അഞ്ചാം സീരിസിന്റെ പ്രത്യേകതകള്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കരീബിയന്‍ കടല്‍ക്കൊളളക്കാരുടെ വീരേതിഹാസങ്ങളുടെ കഥ പറയുന്ന വാള്‍ട്ട് ഡിസ്‌നിയുടെ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ചിത്ര പരമ്പരയിലെ അഞ്ചാം പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം ഇതുവരെ ടീസര്‍ കണ്ടത് ഒന്നരക്കോടിയിലധികം പേരാണ് .ഒട്ടേറെ പ്രത്യേകതകളോടെയാണ് അഞ്ചാം സീരീസ് പുറത്തിറങ്ങുന്നത്.

പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ്' എന്നാണ് അഞ്ചാം പതിപ്പിന് പേരു നല്‍കിയിരിക്കുന്നത്. ഒട്ടേറെ പ്രത്യേകതകളോടെയാണ ഈ പതിപ്പ് പുറത്തിറങ്ങുന്നത്. ജോചിം റോണിങ് സ്‌പെന്‍ സാന്‍ഡ് ബെര്‍ഗ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2017 മെയിലാണ് തിയറ്ററുകളിലെത്തുന്നത്.

ആദ്യ സീരിസിലേക്കുളള തിരിച്ചു പോക്ക്

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ : ദ് കഴ്‌സ് ഓഫ് ദ ബ്ലാക്ക് പേള്‍ എന്ന ആദ്യ സീരീസിനെ ഓര്‍മ്മിപ്പിക്കുന്ന ചിത്രമായിരിക്കും അഞ്ചാം സീരിസിലേതെന്നാണ് പറയുന്നത്. ഇതിലെ കഥയും ആദ്യ സീരീസിലെ ആദ്യ ചിത്രവുമായി ബന്ധപ്പെടുത്തിയുളളതാണ്.

കാപ്റ്റന്‍ ജാക്ക് സ്പാരോവിന്റെ അന്വേഷണം

പോസിഡോണിന്റെ ശൂലം തേടിയുളള യാത്രയില്‍ ഇത്തവണ ക്യാപ്റ്റന്‍ ജാക്ക് എല്ലാ സമുദ്രങ്ങളും കീഴടക്കുന്നു. ഇത്തവണ സ്വന്തം ഉപയോഗത്തിനായല്ല കടല്‍ക്കൊളളക്കാരില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാണ് ശൂലമന്വേഷിച്ചിറങ്ങുന്നത്.

പുതിയ മൂന്നു കഥാപാത്രങ്ങള്‍ കൂടി

ക്യാപ്റ്റന്‍ ജാക്കിനൊപ്പം അന്വേഷണത്തിനായി തെരേസ (കായ സ്‌കൊഡെലാറിയോ), വില്ലിന്റെയും എലിസബത്തിന്റെയും മകനായി ഹെന്റി ടര്‍ണര്‍ ( ബ്രെന്‍ട്ടണ്‍ തൈ്വറ്റ്‌സ്), വില്ലന്‍ കഥാപാത്രമായ ക്യാപ്റ്റന്‍ സലസാര്‍ ( സ്പാനിഷ് നടന്‍ ജാവിയര്‍ ബാര്‍ഡെം) എന്നിവര്‍ പുതിയ സീരീസില്‍ ഉള്‍പ്പെടുന്നുണ്ട്.

ഒര്‍ലാന്റോ ബ്ലൂം തിരിച്ചുവരുന്നു

നാലാം സീരീസില്‍ ഒഴിവായെങ്കിലും വില്‍ ടര്‍ണ്ണറിന്റെ റോളില്‍ ഒര്‍ലാന്റോ ബ്ലൂം അഞ്ചാം സീരീസില്‍ തിരിച്ചുവരുന്നുവെന്നതാണ് പ്രത്യേകത.

ജോണി ഡെപ്പ് മുഖ്യ റോളിലെത്തില്ല

ഈ സീരീസില്‍ കാപ്റ്റന്‍ ജാക്ക് സ്പാരോവിനെ അവതരിപ്പിച്ച ജോണി ഡെപ്പ് ലീഡ് റോളിലെത്തില്ല.

ജോണി ഡെപ്പിന്റെ ഫോട്ടോസിനായ്

English summary
Since the title clearly mentions that the 'Dead Men Tell No Tales', we are here to tell you all the tales that you can expect from this most anticipated pirate movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam