twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു — വൊക്വീൻ ഫീനിക്സ് മികച്ച നടന്‍, മികച്ച സിനിമ 1917

    |

    77ാം മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 1917 ആണ് മികച്ച സിനിമ. ജോക്കറിലെ പ്രകടനം മുൻനിർത്തി വൊക്വീൻ ഫീനിക്സ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ ബവെർലി ഹിൽടൺ ഹോട്ടലിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ലോകസിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ്സ്. പതിവുപോലെ ഇത്തവണയും ലോകസിനിമാ-ടെലിവിഷൻ രംഗത്തെ പ്രതിഭകൾ ഗോൾഡൻ ഗ്ലോബിനായി ഏറ്റുമുട്ടുന്നതിന് സിനിമാ പ്രേമികൾ സാക്ഷികളായി.

    Golden Globe Awards

    നേരത്തെ, മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം മാര്യേജ് സ്റ്റോറി നേടുമെന്നായിരുന്നു പരക്കെ പടർന്ന അഭ്യൂഹം. മാര്യേജ് സ്റ്റോറിക്ക് ഏറ്റവും കൂടുതൽ നോമിനേഷനുകളുണ്ടെന്ന കാര്യം പ്രചാരണങ്ങൾക്ക് പിൻബലം നൽകി. എന്നാൽ അവസാന നിമഷം മികച്ച സിനിമയ്ക്കുളള പുരസ്കാരം 1917 കയ്യടക്കുന്നതാണ് സിനിമാലോകം ഇന്ന് കണ്ടത്. ദി ലിറ്റിൽ വുമൺ, മ്യാരേജ് സ്റ്റോറി, ജോക്കർ എന്നീ ചിത്രങ്ങൾ മത്സരത്തിന്റെ അവസാന ലാപ്പിൽ ഇടം പിടിച്ചിരുന്നു. ഈ അവസരത്തിൽ മറ്റു 2020 ഗോൾഡൻ ഗ്ലോബ്സ് പുരസ്കരങ്ങൾ ചുവടെ അ്റിയാം.

    മികച്ച  നടൻ

    ജോക്കര്‍ എന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ഹൊക്വിൻ ഫീനീക്‌സാണ് മികച്ച നടന്‍. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടിയായി റെനി സെല്ല്വെഗർ തിരഞ്ഞെടുക്കപ്പെട്ടു. ജൂഡി എന്ന ചിത്രത്തിന്റെ പ്രകടനത്തിനാണ് റെനിക്ക് ഈ പുരസ്കാരം ലഭിച്ചത്.

    മികച്ച  സഹതാരങ്ങൾ

    മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം ടാരൻ എഗെർടൺ നേടി. റോക്കറ്റ് മാൻ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. മികച്ച സഹനടൻ (മോഷൻ പിക്ചർ വിഭാഗം) ബ്രാഡ് പിറ്റ്. വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ പ്രകടനമാണ് ബ്രാഡ് പിറ്റിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മാര്യേജ് സ്റ്റോറിയിലൂടെ ലോറ ഡേൺ മികച്ച സഹനടിക്കുള്ള (മോഷർ ചിത്രം) ഗോൾഡൻ ഗ്ലോബ് പുരസ്കാരവും സ്വന്തമാക്കി.

     മികച്ച  തിരക്കഥ

    മ്യൂസിക്കൾ/കോമഡി വിഭാഗത്തിൽ ക്വന്റീൻ ടരന്റീനോ സംവിധാനം ചെയ്ത വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡിനാണ് (മോഷൻ പിക്ചർ) മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച വിദേശ ചിത്രം — പാരസൈറ്റ് (മോഷൻ പിക്ചർ). മോഷൻ, ഡ്രാമ വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രമാണ് 1917.

    ടെലിവിഷൻ

    ടെലിവിഷന്‍ വിഭാഗത്തില്‍ ദ ക്രൌണിലെ അഭിനയത്തിന് ഒലിവിയ കോള്‍മാന്‍ മികച്ച നടിയായി. ബ്രയാന്‍ കോക്സാണ് മികച്ച നടന്‍. കോമഡി പരമ്പര വിഭാഗത്തില്‍ നടന്‍ റാമി യൂസഫാണ് മികച്ച നടന്‍. മികച്ച ടെലിവിഷന്‍ പരമ്പരക്കുള്ള പുരസ്കാരം സക്സഷനാണ്. മ്യൂസിക്കല്‍ കോമഡി ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ഫ്ലിബാഗും പുരസ്കാരം നേടി. പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം റോക്കറ്റ് മാനിനാണ്. മിസിങ് ലിങ്കാണ് ഗോൾഡൻ ഗ്ലോബിലെ മികച്ച ആനിമേഷന്‍ ചിത്രം.

    പുരസ്കാരങ്ങൾ നേടാതെ  മ്യാരേജ്  സ്റ്റോറി

    നേരത്തെ, ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ചിത്രമായിരുന്നു മ്യാരേജ് സ്റ്റോറി. ആറ് വിഭാഗങ്ങളിലായി ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ കാര്യമായ പുരസ്കാരങ്ങൾ ചിത്രത്തിന് നേടാൻ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയം. അമേരിക്കൻ വിനോദലോകത്തിനു നല്കിയ സമഗ്രസംഭാവന പരിഗണിച്ച് ടോം ഹാങ്ക്സിനെ ചടങ്ങിൽ ആദരിച്ചു.

    Read more about: golden globe
    English summary
    Read the complete winners list of Golden Globe Awards 2020 in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X