»   » എമ്മിയും ഓസ്‌കാറും ഒരുമിച്ച് അപേക്ഷിക്കുന്ന പതിവ് നിര്‍ത്തുന്നു, പരിഷ്‌കാരം അടുത്ത വര്‍ഷം മുതല്‍!

എമ്മിയും ഓസ്‌കാറും ഒരുമിച്ച് അപേക്ഷിക്കുന്ന പതിവ് നിര്‍ത്തുന്നു, പരിഷ്‌കാരം അടുത്ത വര്‍ഷം മുതല്‍!

Written By:
Subscribe to Filmibeat Malayalam

ഓസ്‌കാര്‍ പുരസ്‌കാരത്തിന് അപേക്ഷിക്കുന്ന ശൈലി മാറ്റുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എമ്മി പുരസ്‌കാരത്തിനും ഓസ്‌കാറിനും ഒരുമിച്ച് അപേക്ഷിക്കുന്ന പതിവ് ശൈലി ഇനി തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് സയന്‍സ് അക്കാദമി. രണ്ട് വിഭാഗങ്ങളിലും അപേക്ഷ നല്‍കുന്ന രീതിയായിരുന്നു നിലവിലുള്ളത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഏതെങ്കിലും ഒരു പുരസ്‌കാരത്തിന് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഏത് വിഭാഗത്തില്‍ അപേക്ഷിക്കണമെന്ന കാര്യത്തെക്കുറിച്ച് അതാത് സിനിമാപ്രവര്‍ത്തകരാണ് തീരുമാനിക്കേണ്ടത്.

അന്യഭാഷയില്‍ പ്രവേശിച്ചുവെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് അനുപമ, പരിധി ലംഘിക്കാന്‍ ഉദ്ദേശമില്ല!

പ്രതിസന്ധി ഘട്ടത്തില്‍ നിന്നും സിനിമയെ രക്ഷിച്ച ദിലീപിന്‍റെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം?

വിവാഹ ശേഷം അരുണിന്‍റെ പിന്തുണയോടെ ദിവ്യ ഉണ്ണി വീണ്ടും ചിലങ്കയണിഞ്ഞു, ചിത്രങ്ങള്‍ വൈറല്‍!

എമ്മി പുരസ്‌കാരത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ചിത്രത്തിന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നുള്ള പരിഷ്‌ക്കാരമാണ് അടുത്തതായി നടപ്പിലാക്കാന്‍ പോവുന്നതെന്ന് ഫിലിം അക്കാദമിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. ഏത് വിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായി വ്യക്തമാക്കിയിരിക്കണം.

Oscar

2017 ലെ ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ പരിഷ്‌കാരത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്. മാര്‍ച്ച് നാലിനാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. 13 നോമിനേഷനുകളുമായി ദ ഷേപ്പ് ഓഫ് വാട്ടറാണ് മുന്നിലുള്ളത്. മികച്ച നടി, സിനിമ, സംവിധാനം തുടങ്ങിയ വിഭാഗത്തിലേക്കാണ് ചിത്രം മത്സരിക്കുന്നത്. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി ഒരു ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ.

English summary
The Academy is considering a new rule where award submitters would be forced to 'pick their pathway' between the Oscars and the Emmys. A nomination at one would rule out submitting to the other.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam