»   » കുട്ടികളുടെ രക്ഷകനായിരുന്ന സൂപ്പര്‍ ഹീറോ ബാറ്റ്മാന്‍ ഇനിയില്ല! ഓര്‍മ്മയായത് ഇതിഹാസ താരം!!!

കുട്ടികളുടെ രക്ഷകനായിരുന്ന സൂപ്പര്‍ ഹീറോ ബാറ്റ്മാന്‍ ഇനിയില്ല! ഓര്‍മ്മയായത് ഇതിഹാസ താരം!!!

By: Teresa John
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹീറോ സിനിമകളില്‍ പ്രധാനപ്പെട്ട സിനിമയാണ് ബാറ്റ്‌സ്മാന്‍. ആരാധകരുടെ രക്ഷകനായി എത്തിയിരുന്ന ബാറ്റ്മാനെ  അനശ്വരനാക്കിയ കലകാരനായിരുന്നു ആദം വെസ്റ്റ്. ലുക്കീമിയ രോഗത്തെ തുടര്‍ന്നു ദീര്‍ഘ കാലമായി ചികില്‍സയിലായിരുന്നു താരം അന്തരിക്കുകയായിരുന്നു.

ആമിര്‍ ഖാന്റെ ഗുസ്തിക്കാരിയായ മകള്‍ കാറപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു!!!

1960 കളില്‍ ടെലിവിഷനിലെ ബാറ്റ്മാന്‍ പരമ്പരയിലൂടെ ഏവര്‍ക്കും പ്രിയങ്കരനായി മാറിയ വെസ്റ്റ് 88ാം വയസ്സിലാണ് ലാസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ച് മരണത്തിനു കീഴടങ്ങിയത്.

ബാറ്റ്മാന്‍

അമേരിക്കന്‍ കോമിക് ബുക്ക്‌സില്‍ നിന്നും ഡി സി കോമിക്‌സാണ് ബാറ്റ്മാനെ അവതരിപ്പിച്ചിരുന്നത്. 1960 കളിലാണ്ബാറ്റ്മാന്‍ ടെലിവിഷന്‍ പരമ്പരയായി മാറിയത്.

ആദം വെസ്റ്റ്

1928 ല്‍ വാഷിങ്ടണില്‍ ജനിച്ച ആദം വെസ്റ്റ് 1950 കളിലുടെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. അമ്പതോളം സിനിമയില്‍ അഭിനയിച്ച താരം ബാറ്റ്മാന്റെ വേഷത്തിലുടെയാണ ്‌ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

ബാറ്റ്മാനിലെ ബ്രൂസ് വെയ്ന്‍

ടെലിവിഷന്‍ സീരിയലായ ബാറ്റ്മാനില്‍ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രത്തെയാണ് വെസ്റ്റ് അവതരിപ്പിച്ചത്. ബാറ്റ്മാനുണ്ടായിരുന്ന ആരാധകര്‍ വെസ്റ്റിനെ ഒറ്റ കഥാപാത്രത്തിലുടെ ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്ന ഭാഗ്യം വെസ്റ്റിനുണ്ടായി.

ലുക്കീമിയ വില്ലനായി എത്തി

ലുക്കീമിയ രോഗത്തെ തുടര്‍ന്നു ദീര്‍ഘ കാലമായി ചികില്‍സയിലായിരുന്നു താരം ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു മരണത്തിന് കിഴടങ്ങിയത്.

ബാറ്റ്മാന് ശേഷം തിളങ്ങാന്‍ കഴിഞ്ഞില്ല

ബാറ്റ്മാന് ശേഷം വെസ്റ്റിന് അഭിനയ ജീവിതത്തില്‍ പ്രധാന്യത്തോടെ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് വിവാഹംകഴിച്ച താരത്തിന് ആറു കുട്ടികളുമുണ്ട്.

English summary
Adam West, Straight-Faced Star of TV's 'Batman,' Dies at 88

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam