»   » ആന്‍ഡ്രിയ ജെര്‍മിയ ഹോളിവുഡില്‍

ആന്‍ഡ്രിയ ജെര്‍മിയ ഹോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam

ഗായികയായിട്ടാണ് സിനിമാ ലോകത്തേയ്ക്ക് വന്നതെങ്കിലും ഇപ്പോള്‍ ആന്‍ഡ്രിയ ജെര്‍മിയ അറിയപ്പെടുന്നത് നടിയായിട്ടാണ്. കമല്‍ ഹസ്സന്റെ വിശ്വരൂപമുള്‍പ്പെടെയുള്ളചിത്രങ്ങളിലൂടെ നടിയെന്ന നിലയില്‍ സ്വന്തം കഴിവ് തെളിയിക്കാന്‍ ആന്‍ഡ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ആന്‍ഡ്രിയയെ മലയാളികളും സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോള്‍ മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലും ആന്‍ഡ്രിയ നായികയാവുന്നുണ്ട്.

ഇനി ആന്‍ഡ്രിയ നേരേ ഹോളിവുഡിലേയ്ക്കാണ് പോകുന്നതെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ആരും കൊതിയ്ക്കുന്ന എന്‍ട്രിയാണ് ആന്‍ഡ്രിയയ്ക്ക് ഹോളിവുഡില്‍ ലഭിച്ചിരിക്കുന്നത്. ബാറ്റ്മാന്‍ സീരിസിലെ പുതിയ ചിത്രത്തില്‍ ആന്‍ഡ്രിയ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്ലത്തിയായിട്ടാണത്രേ ആന്‍ഡ്രിയ അഭിനയിക്കാന്‍ പോകുന്നത്. മിസിസ് ജോക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ആന്‍ഡ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി പ്രേതത്തിന്റെ മേക്കപ്പുമായി നില്‍ക്കുന്ന ആന്‍ഡ്രിയയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നുണ്ട്. തമിഴില്‍ ജീവ നായികയാവുന്ന എന്‍ട്രെന്‍ട്രും പുന്നഗൈ, വിശ്വരൂപം 2 എന്നിവയാണ് ആന്‍ഡ്രിയ നായികയാവുന്ന പുതിയ ചിത്രങ്ങള്‍.

English summary
Singer turned actress Andrea Jeremiah is gearing up land a role in Hollywood's Batman movie series.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam