»   » ആഞ്ജലീന വീണ്ടും അമ്മയാകാനൊരുങ്ങുന്നു

ആഞ്ജലീന വീണ്ടും അമ്മയാകാനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡ് താരം ആഞ്ജലീന ജോളിയ്ക്കും ബ്രാഡ് പിറ്റിനും കുട്ടികളോടുള്ള ഇഷ്ടം പ്രശസ്തമാണ്. ഇവര്‍ക്ക് 3 സ്വന്തം കുട്ടികളും ദത്തെടുത്ത മൂന്ന് കുട്ടികളുമുണ്ട്. ഇനിയും കുട്ടികള്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ഇവരിപ്പോള്‍ പറയുന്നത്. ഒരു കുട്ടിയ്ക്കുകൂടി ജന്മം നല്‍കണമെന്ന് ആഞ്ജലീനയ്ക്ക് ആഗ്രഹമുണ്ടത്രേ. മറ്റൊരുകുഞ്ഞിനെ ദത്തെടുക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. മൊത്തം എട്ടുകുട്ടികളെങ്കിലുമില്ലെങ്കിലും ജീവിതം ഒരു രസമുണ്ടാകില്ലെന്നാണ് ഇരുവരും പറയുന്നത്.

നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറെടുക്കാനായി ജോളി ആരോഗ്യകാര്യങ്ങളില്‍ ഇപ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തുകയാണത്രേ. മറ്റൊരു കുട്ടിയെ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും ദത്തെടുക്കാനാണത്രേ രണ്ടുപേരും തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ഇവര്‍ അഭയാര്‍ത്ഥിക്യാംപ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ കഴിയുന്ന ജോര്‍ദ്ദാന്‍ എന്ന കുട്ടിയെ ജോളിയ്ക്ക് നന്നേ ഇഷ്ടപ്പെട്ടുവെന്നും ഈ കുട്ടിയെതന്നെ ദത്തെടുക്കണമന്നാണ് ജോളിയുടെ ആഗ്രഹമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് എത്യോപ്യ, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയിടങ്ങളില്‍ നിന്നും ആഞ്ജലീനയും ബ്രാഡും കുഞ്ഞുങ്ങളെ ദത്തെടുത്തിട്ടുണ്ട്.

Angelina Jolie

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തന്റെ ജീനില്‍ സ്തനാര്‍ബുദ സാധ്യതകളുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ആഞ്ജലീന തന്റെ രണ്ടു സ്തനങ്ങളും നീക്കം ചെയ്തിരുന്നു. 2007 ല്‍ ആഞ്ജലീനയുടെ അമ്മ മാര്‍സെലീന ബെര്‍ട്രന്‍ഡ് മരണമടഞ്ഞത് അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചായിരുന്നു. അതിനാല്‍ത്തന്നെ അണ്ഡാശയങ്ങളും ഭാവിയില്‍ നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണീ ഹോളിവുഡ് സുന്ദരി. വീണ്ടും ഒരുകുഞ്ഞിന് കൂടി ജന്മം നല്‍കാന്‍ ആഗ്രഹമുള്ളതുകൊണ്ടാണത്രേ ജോളി സ്തനങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ അണ്ഡാശയങ്ങള്‍ നീക്കം ചെയ്യാതിരുന്നത്.

English summary
The second hand on the Brangelina baby clock must have just struck midnight, because apparently Brad Pitt and Angelina Jolie are ready for more kids

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam