»   » സിനിമ പ്രമോഷന് വേണ്ടി തേളുകളെയും എട്ടുകാലികളെയും ഭക്ഷിക്കേണ്ടി വരുമോ? ആഞ്ജലീന ജോളി പറയുന്നു!!!

സിനിമ പ്രമോഷന് വേണ്ടി തേളുകളെയും എട്ടുകാലികളെയും ഭക്ഷിക്കേണ്ടി വരുമോ? ആഞ്ജലീന ജോളി പറയുന്നു!!!

Posted By: Ambili
Subscribe to Filmibeat Malayalam

വ്യത്യസ്ത രുചികള്‍ തേടി പലരും പോവാറുണ്ടെങ്കിലും സിനിമയുടെ പ്രമോഷനു വേണ്ടി ഹോളിവുഡ് നടി ആഞ്ജലീന ജോളിയെ പോലെ ആരും വ്യത്യസ്തയാവാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല.ചെറുപ്രാണികളെ വറുത്തു തിന്നും മക്കളെ തീറ്റിച്ചും ആണ് ഇത്തവണ ആഞ്ജലീന രംഗത്തെത്തിയത്.

ആഞ്ജലീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഫസ്റ്റ് ദേയ് കില്‍ഡ് മൈ ഫാദര്‍' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞു റിലീസിന് തയാറെടുക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് അതിന് ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ആഞ്ജലീന എത്തിയത്.

 angelina-jolie

സിനിമയുടെ പ്രധാന ലൊക്കേഷനായ കംബോഡിയില്‍ നിന്നുമാണ് താരം വ്യത്യസ്ത പാചകരീതിക്ക് ഒരുങ്ങിയത്. ഒരു പാത്രം നിറയെ തേളും, എട്ടുകാലികളും പുല്‍ച്ചാടിയുമെല്ലാം താരത്തിന്റെ മെനുവില്‍ ഉണ്ടായിരുന്നു. പാചകത്തിന് പുറമെ കൂടെയുള്ള മക്കളെ കൂടി പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനു മുന്‍പും താന്‍ ചെറുപ്രാണികളെ കഴിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. 2002 ലാണ് താരം കംബോഡിയില്‍ വെച്ചു തന്നെ ആദ്യമായി ഇത് കഴിച്ചത്. ബിയറിന്റെ കൂടെ ആദ്യം പുല്‍ച്ചാടിയെ കഴിക്കുക. അതിനുശേഷം മറ്റു ജീവികളെ കൂടി കഴിക്കാമെന്നും താരം പറയുന്നു. മൊരിച്ചെടുത്ത വിഭവം മക്കള്‍ക്കും കൊടുത്ത് ആസ്വാദിച്ചാണ് താരം കഴിക്കുന്നത്.

English summary
In an extraordinary attempt to show off her culinary skills, Angelina Jolie cooks and eats tarantulas with children.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X