»   » ഭാര്യയേക്കാള്‍ വലുതല്ല ഒന്നും!!! ആഞ്ജലീനയ്ക്ക് വേണ്ടി ബ്രാഡ്ര് പിറ്റ് ആ തീരുമാനമെടുത്തു!!!

ഭാര്യയേക്കാള്‍ വലുതല്ല ഒന്നും!!! ആഞ്ജലീനയ്ക്ക് വേണ്ടി ബ്രാഡ്ര് പിറ്റ് ആ തീരുമാനമെടുത്തു!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമ ലോകം എന്നും അത്ഭുതമായിരുന്നു ബ്രാഡ് പിറ്റ് ആഞ്ജലീന ജോളി ദമ്പതികള്‍. വിവാഹം എന്നത് ഹോളിവുഡില്‍ ഒരു ചടങ്ങ് മാത്രമാണ്. വിവാഹവും വിവാഹ മോചനങ്ങളും അനുദിനം നടന്നുകൊണ്ടിരിക്കുന്നു. അവിടെ വ്യത്യസ്തരായിരുന്നു ഈ ദമ്പതികള്‍. 

അക്ഷര പിശാശ്.., സുരഭി പിടിച്ചത് പുലിവാല്..! ഒടുവില്‍ സുരഭി പ്രതികരിച്ചു! അതാരാണെന്നോ???

എന്നാല്‍ ആരാധാകരെ ഞെട്ടിക്കുന്ന ആ വാര്‍ത്ത അധികം വൈകാതെ പുറത്ത് വന്നു. ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും പിരിയുന്നു. 2016ലാണ് ആഞ്ജലീന ജോളി വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയത്. ജീവിതത്തില്‍ രോഗാതുരമായ അതി സങ്കീര്‍ണ അവസ്ഥകളിലൂടെ കടന്ന് പോയ ആഞ്ജലീനയും ഈ തീരുമാനവും ഏറെ സങ്കീര്‍ണമായ തിരിച്ചറിവായിരുന്നു.

ബ്രാഡ് പിറ്റിന്റെ ലഹരികള്‍

അഭിനയവും മദ്യപാനവുമായിരുന്നു ബ്രാഡ് പിറ്റിന്റെ ലഹരികള്‍. ജീവിതത്തില്‍ ബ്രാഡ് പിറ്റ് ഏറ്റവും സ്‌നേഹിച്ച ആഞ്ജലീനയെ പോലും നഷ്ടപ്പെട്ടത് അമിതമായ മദ്യപാനം കാരണമായിരുന്നു. എന്നിട്ടും മദ്യപാനം ഉപേക്ഷിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.

ബ്രാഡ് പിറ്റ് ആ തീരുമാനം എടുക്കുന്നു

പ്രിയപ്പെട്ടവരെ നഷ്ടമാകാതിരിക്കാന്‍ ബ്രാഡ് പിറ്റ് ഒടുവില്‍ ആ തീരുമാനം എടുത്തു. മദ്യം ഇനി കൈകൊണ്ട് തൊടില്ല. മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കാനും കാരണമുണ്ട്. ആഞ്ജലീന ജോളിയെ ജീവിതത്തിലേക്ക് തിരകെ വേണം.

ആഞ്ജലീന സമ്മതിച്ചോ

ഒരു വര്‍ഷത്തിലേറെയായി ബ്രാഡ് പിറ്റുമായി പിരിഞ്ഞ് കഴിയുന്ന ആഞ്ജലി വീണ്ടും ഒന്നിക്കുന്നതിന് സമ്മതം മൂളിയോ എന്ന കാര്യം അജ്ഞാതമാണ്. പക്ഷെ, 2016ല്‍ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയ ആഞ്ജലീന ജോളി ഹര്‍ജിയില്‍ യാതൊരു തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

മുന്നോട്ടില്ല

വിവാഹ മോചന ഹര്‍ജിയുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് എന്ന തീരുമാനത്തിലാണ് ആഞ്ജലീന ജോളിയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രാഡ് പിറ്റ് മദ്യപാനം നിറുത്തിയതാണ് താരത്തെ വിവാഹ മോചനത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

കുടുംബം പുലര്‍ത്താനുള്ള പ്രാപ്തി

ഒരു കുടുംബം പുലര്‍ത്താന്‍ ബ്രാഡ് പിറ്റിന് പ്രാപ്തിയുണ്ടെന്ന് തോന്നുന്ന പക്ഷം ബ്രാഡ് പിറ്റിനൊപ്പം ജീവിക്കാന്‍ ഒരുക്കമാണെന്ന് ആഞ്ജലീന പറഞ്ഞതായി താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മദ്യപാനം ഉപേക്ഷിക്കാനുള്ള ബ്രാഡ് പിറ്റിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

കുട്ടികളെ ഓര്‍ത്ത്

ആറ് കുട്ടികളാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റ് ദമ്പതികള്‍ക്കുള്ളത്. ഇതില്‍ ഇരുവരും ദത്തെടുത്ത കുട്ടികളും ഉണ്ട്. കുട്ടികളേ പ്രതിയാണ് ഇരുവരും വിവാഹ മോചന തീരുമാനത്തില്‍ നിന്നും പിന്മാറുന്നതും. നിലവില്‍ കുട്ടികള്‍ ആഞ്ജലീനക്കൊപ്പമാണുള്ളത്.

രോഗങ്ങളെ അതിജീവിച്ച് ആഞ്ജലീന

ബ്രസ്റ്റ് ക്യാന്‍സര്‍ സാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ബ്രസ്റ്റുകള്‍ താരം നീക്കം ചെയ്തിരുന്നു. താരത്തിന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപ്പേര്‍ മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ തനിക്ക് മുഖത്തിന്റെ രൂപം മാറുന്ന രോഗം ബാധിച്ചിരിക്കുകയാണെന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

English summary
'It's true that the divorce is not moving forward right now. They are taking a breather and seeing what happens,' the insider explains.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X