»   » ആദ്യം കൊന്നത് എന്റെ അച്ഛനെയാണ്! ആഞ്ജലീനയുടെ സിനിമ കാണാന്‍ ആറ് മക്കളും ഒന്നിച്ചെത്തി!!

ആദ്യം കൊന്നത് എന്റെ അച്ഛനെയാണ്! ആഞ്ജലീനയുടെ സിനിമ കാണാന്‍ ആറ് മക്കളും ഒന്നിച്ചെത്തി!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയില്‍ അഭിനയിക്കുന്നതിന് ആളെ കണ്ടെത്തിയതിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ വരുത്തി വെച്ച ആളായിരുന്നു ആഞ്ജലീന ജോളി. ദേ ഫസ്റ്റ് കില്‍ഡ് മൈ ഫാദര്‍ എന്ന സിനിമയ്ക്ക് വേണ്ടി ബാലതാരങ്ങളെ കണ്ടെത്താനുള്ള ആഞ്ജലീനയുടെ വ്യത്യസ്ത രീതിയായിരുന്നു ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നത്. പോരാട്ടങ്ങളും പട്ടിണിയും പ്രമേയമാക്കി ഖമര്‍ റൂഷ് കാലത്തെ കംബോഡിയയുടെ കഥ പറയുന്ന ചിത്രമാണ് 'ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍

പൂമരം കൊണ്ട് കപ്പല്‍ മാത്രമല്ല, പൂക്കളവും ഇടാം! കാളിദാസിന്റെ ഓണാഘോഷം പൂമരത്തിനൊപ്പം ഇങ്ങനെ!!!

ഹോളിവുഡ് നടി ആഞ്ജലീന ജോളി നിര്‍മാണവും സംവിധാനം ചെയ്ത ചിത്രമാണ് ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍. ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. സിനിമ കാണുന്നതിനായി ആഞ്ജലീന തന്റെ ആറ് മക്കള്‍ക്കൊപ്പമായിരുന്നു എത്തിയിരുന്നത്. അടുത്തിടെ വേര്‍പിരിഞ്ഞ ഭര്‍ത്താവും നടനുമായ ബ്രാഡ് പീറ്റുമായി ഒന്നിക്കാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു ആഞ്ജലീനയുടെ സിനിമയുടെ റിലീസും നടന്നത.

angelina-jolie

സിനിമയിലെ പ്രധാന കഥാപാത്രമായ ലൗങ് യുങിനെ അവതരിപ്പിക്കാന്‍ ഒരു ബാലതാരത്തെയായിരുന്നു വേണ്ടത്. അതിനായി അനാഥാലയങ്ങളിലും തെരുവുകളിലും സര്‍ക്കസ് കൂടാരങ്ങളിലുമായി സംവിധായകയും കാസ്്്റ്റിങ് ഡയറക്ടറും കൂടി പോവുകയായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നായി കുട്ടികളെ വിളിച്ച് അവര്‍ക്ക് മുന്നില്‍ കുറച്ച് പണം വെയ്ക്കും. എന്നിട്ട് ആ പണം കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന് അവരോട് ചിന്തിക്കാന്‍ പറയുന്നു. ശേഷം പെട്ടെന്ന് പണം തിരിച്ചെടുക്കും ആ സമയത്ത് അവരുടെ മുഖത്ത് വരുന്ന ഭാവം നോക്കിയായിരുന്നു കുട്ടിയെ തിരഞ്ഞെടുത്തിരുന്നത്.

സുരേഷ് ഗോപിക്ക് പിന്നാലെ ആ റെക്കോര്‍ഡുകളെല്ലാം ഇനി ഇന്ദ്രജിത്തിന് സ്വന്തം!

ആഞ്ജലീനയുടെ വ്യത്യസ്തമായ മത്സരത്തില്‍ ജയിച്ചത് സ്രേ മോച്ച് എന്ന പെണ്‍കുട്ടിയായിരുന്നു. തന്റെ മുന്നിലിരിക്കുന്ന പണം കൂറെ നോക്കിയിരുന്ന കുട്ടി പെട്ടെന്ന് ആ പണം തിരികെ എടുത്തപ്പോള്‍ വളരെ വികാരത്തോടെ പെരുമാറുകയായിരുന്നു. കുട്ടിയുടെ മാനസിക വികാരങ്ങളെ ചൂഷണം ചെയ്യുന്നതായി തോന്നിയതോടെയാണ് വിമര്‍ശനങ്ങള്‍ നടിയുടെ പിന്നാലെ കൂടിയത്.

English summary
Angelina Jolie Brings Her Six Kids To 'First They Killed My Father' Premiere, Talks Immigration

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam