»   » പട്ടിണി കിടക്കുന്ന കുട്ടികള്‍ക്ക് പണം കൊടുത്ത് പറ്റിക്കുന്നോ? ഹോളിവുഡ് നടിയ്‌ക്കെതിരെ വിമര്‍ശനം!!!

പട്ടിണി കിടക്കുന്ന കുട്ടികള്‍ക്ക് പണം കൊടുത്ത് പറ്റിക്കുന്നോ? ഹോളിവുഡ് നടിയ്‌ക്കെതിരെ വിമര്‍ശനം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഹോളിവുഡിലെ പ്രശസ്തയായ നടിയായ ആഞ്ജലീന ജോളി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് നടിയെ ബാധിച്ച അപൂര്‍വ്വ രോഗത്തിന്റെ പേരിലായിരുന്നു. എന്നാല്‍ നടിയെ വിവാദങ്ങള്‍ പിടി കൂടിയിരിക്കുകയാണ്. ഒരു സിനിമ നിര്‍മ്മിച്ചതിന്റെ പേരിലാണ് ആഞ്ജലീനയ്‌ക്കെതിരെ വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ സോയ ഇപ്പോള്‍ സുന്ദരിയായി വളര്‍ന്നു! ചിത്രങ്ങള്‍ കാണാം!!!

ദേ ഫസ്റ്റ് കില്‍ഡ് മൈ ഫാദര്‍ എന്ന ചിത്രത്തിലേക്ക് ബാലതാരങ്ങളെ കണ്ടെത്താന്‍ വേണ്ടി വ്യത്യസ്ത രീതി പരീക്ഷിച്ചതാണ് ആഞ്ജലീനയെ കുടുക്കിയത്. പോരാട്ടങ്ങളും പട്ടിണിയും പ്രമേയമാക്കി ഖമര്‍ റൂഷ് കാലത്തെ കംബോഡിയയുടെ കഥ പറയുന്ന ചിത്രമാണ് 'ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍'. ചിത്രത്തിലെ ലൗങ് യൂങ് എന്ന കുട്ടിയാണ് പ്രധാന കഥാപാത്രം.

ആഞ്ജലീനയുടെ സിനിമ


ഹോളിവുഡ് നടി ആഞ്ജലീന ജോളി സംവിധാനം ചെയ്ത ചിത്രമാണ് 'ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍' എന്ന ചിത്രം. സിനിമയ്ക്ക് വേണ്ടി കാസ്റ്റിങ് നടത്തിയതിന്റെ രീതി തെറ്റി പോയെന്ന് പറഞ്ഞാണ് ആഞ്ജലീനയ്ക്ക് നേരെ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്.

കാസ്റ്റിങ് രീതി

സിനിമയിലെ പ്രധാന കഥാപാത്രമായ ലൗങ് യുങിനെ അവതരിപ്പിക്കാന്‍ ഒരു ബാലതാരത്തെയായിരുന്നു വേണ്ടത്. അതിനായി അനാഥാലയങ്ങളിലും തെരുവുകളിലും സര്‍ക്കസ് കൂടാരങ്ങളിലുമായി സംവിധായകയും കാസ്്്റ്റിങ് ഡയറക്ടറും കൂടി പോവുകയായിരുന്നു.

കുട്ടികളെ പറ്റിക്കുകയായിരുന്നു


പല സ്ഥലങ്ങളില്‍ നിന്നായി കുട്ടികളെ വിളിച്ച് അവര്‍ക്ക് മുന്നില്‍ കുറച്ച് പണം വെയ്ക്കും. എന്നിട്ട് ആ പണം കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന് അവരോട് ചിന്തിക്കാന്‍ പറയുന്നു. ശേഷം പെട്ടെന്ന് പണം തിരിച്ചെടുക്കും ആ സമയത്ത് അവരുടെ മുഖത്ത് വരുന്ന ഭാവം നോക്കിയായിരുന്നു കുട്ടിയെ തിരഞ്ഞെടുത്തിരുന്നത്.

വിജയിച്ച കുട്ടി


ആഞ്ജലീനയുടെ വ്യത്യസ്തമായ മത്സരത്തില്‍ ജയിച്ചത് സ്രേ മോച്ച് എന്ന പെണ്‍കുട്ടിയായിരുന്നു. തന്റെ മുന്നിലിരിക്കുന്ന പണം കൂറെ നോക്കിയിരുന്ന കുട്ടി പെട്ടെന്ന് ആ പണം തിരികെ എടുത്തപ്പോള്‍ വളരെ വികാരത്തോടെ പെരുമാറുകയായിരുന്നു.

അവളുടെ സങ്കടം ഇതായിരുന്നു

സ്രേ മോച്ച് എന്ന പെണ്‍കുട്ടിയ്ക്ക് കാശിന് അത്യാവശ്യമുണ്ടായിരുന്നു. അവളുടെ മുത്തച്ഛന്‍ മരിച്ചിട്ട് ശവസംസ്‌കാരത്തിന് കാശില്ലാതെ ബുദ്ധിമുട്ടിയതായിരുന്നു അവളെ സങ്കടത്തിലാഴ്ത്തിയിരുന്ന കാര്യം. അക്കാര്യം അവള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.

തുറന്ന് പറഞ്ഞ് ആഞ്ജലീന

തന്റെ സിനിമയുടെ വ്യത്യസ്തത ആഞ്ജലീന തന്നെ തുറന്ന് പറയുകയായിരുന്നു. ഏറെ വിഷമത്തോടെയാണ് നടി ഇക്കാര്യം പറഞ്ഞിരുന്നതെങ്കിലും കേട്ടവര്‍ അതിനെതിരെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. പട്ടിണി കിടക്കുന്ന കുട്ടികളോട് ഇത്തരം തമാശ വേണ്ടായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്.

ആഞ്ജലീന ജോളി അസുഖം

ആഞ്ജലീന ജോളിയെ ആദ്യം ക്യാന്‍സര്‍ ബാധിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ബെല്‍സ് പള്‍സി എന്ന അസുഖത്തിന് അടിമയാണ് ആഞ്ജലീന. ഈ രോഗം ബാധിച്ചാല്‍ മുഖത്തെ ഞരമ്പുകളും പേശികളും ക്ഷയിച്ച് മുഖാകൃതി നഷ്ടമാവും. ഒരുതരം വൈറല്‍ ഇന്‍ഫെക്ഷനാണ് ഇത്തരം രോഗങ്ങളുടെ കാരണമെന്ന് പറയുന്നതെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ചിട്ടില്ല.

English summary
Angelina Jolie denies 'cruel' Cambodia child auditions

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam