»   » ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയില്ല! ആഞ്ജലീന ജോളിയ്ക്ക് മുന്‍ ഭര്‍ത്താവിനെ വേണം, അതിനുള്ള കാരണം ഇങ്ങനെ!

ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയില്ല! ആഞ്ജലീന ജോളിയ്ക്ക് മുന്‍ ഭര്‍ത്താവിനെ വേണം, അതിനുള്ള കാരണം ഇങ്ങനെ!

Posted By: Teresa John
Subscribe to Filmibeat Malayalam

ഹോളിവുഡിലെ പ്രമുഖ താരദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പീറ്റും തമ്മിലുള്ള കുടുംബബന്ധത്തിന് വിള്ളല്‍ വീണത് ലോകത്തുള്ള ആരാധകരെ തന്നെ നിരാശയിലാക്കിയ കാര്യമായിരുന്നു. അതിനിടെ ബ്രാഡ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത ആഞ്ജലീനയെ വളരെ അസ്വസ്ഥതയാക്കിയിരുന്നു.

വാണി വിശ്വനാഥ് സിനിമയിലേക്ക് ഇല്ല! പക്ഷെ നടി റോജയെ തോല്‍പ്പിക്കാന്‍ ആന്ധ്രയിലേക്ക പോവുകയാണ്!

കാലങ്ങളായി ക്യാന്‍സര്‍ ആഞ്ജലീനയെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയിട്ട്. എന്നാല്‍ അതിനെതിരെ ശക്തമായി പോരാടി കൊണ്ടാണ് നടി ജീവിക്കുന്നത്. എന്നാല്‍ ബ്രാഡിനൊടുള്ള സ്‌നേഹം തനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന പറഞ്ഞ് ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ആഞ്ജലീന.

ആഞ്ജലീന ജോളി

ഹോളിവുഡിലെ ഹോട്ട് സുന്ദരിയായ ആഞ്ജലീന ജോളിയും ഭര്‍ത്താവ് ബ്രാഡ് പീറ്റുമായി കുറഞ്ഞ നാളുകള്‍ മാത്രമെ ഒന്നിച്ച് കഴിഞ്ഞുള്ളു.

പ്രണയം

സൂപ്പര്‍ ജോഡികളായിരുന്നു ഇരു താരങ്ങളും. ഒന്നിച്ച് സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഒന്‍പത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്.c

രണ്ട് വര്‍ഷം

2014 ല്‍ വിവാഹിതരായ ബ്രാഡ് പീറ്റും ആഞ്ജലീനയും 2016 ല്‍ തന്നെ വേര്‍പിരിയുകയായിരുന്നു. ശേഷം മക്കള്‍ക്ക് വേണ്ടി അടുത്ത് അടുത്ത വീടുകളില്‍ താമസിക്കുന്ന താരങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ വരുന്നു.

ഒറ്റയ്ക്ക് ജീവിക്കാന്‍ വയ്യ

താന്‍ ആഗ്രഹിച്ച ജീവിതം ഇങ്ങനെ അല്ലെന്നും തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടമല്ലെന്നും ആഞ്ജലീന ബ്രാഡിനോട് വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍ വരുന്നത്.

ബ്രാഡിന്റെ ആദ്യ ബന്ധം

ആഞ്ജലീനയുമായുള്ള വേര്‍പിരിയലിന് പിന്നാലെ ബ്രാഡ് പീറ്റ് തന്റെ ആദ്യ ഭാര്യയായ ജെന്നിഫര്‍ അനിസ്റ്റണിനോട് മാപ്പ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ആഞ്ജലീന ജോളിയും ബ്രാഡിനെ വേണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആറു കുട്ടികള്‍

താര ജാഡകളുമായി ജീവിക്കുന്നവരല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുമാണ് ഈ കുടുംബം. സ്വന്തമായുള്ള മൂന്ന് കുട്ടികള്‍ക്കൊപ്പം മറ്റ് മൂന്ന് കുട്ടികളെ കൂടി ദത്തെടുത്തിരിക്കുയാണ് ദമ്പതികള്‍.

ക്യാന്‍സര്‍ വില്ലന്‍

ആഞ്ജലീന ജോളിയുടെ പരീക്ഷണം നിറഞ്ഞതാണ്. ക്യാന്‍സറിന്റെ പിടിയില്‍ കഴിയുന്നതിനിടെയാണ് ബെല്‍സ് പള്‍സി എന്ന അസുഖവും ആഞ്ജലീനയെ ബാധിച്ചിരുന്നു.

    English summary
    Angelina Jolie: 'I don't enjoy being single'

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam