»   » സൗന്ദര്യം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇത് ഒരു പാഠം!പ്രമുഖനടിയുടെ രോഗം എന്താണെന്ന് കേട്ടാല്‍ പേടിക്കും

സൗന്ദര്യം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇത് ഒരു പാഠം!പ്രമുഖനടിയുടെ രോഗം എന്താണെന്ന് കേട്ടാല്‍ പേടിക്കും

Posted By: Teressa John
Subscribe to Filmibeat Malayalam

സൗന്ദര്യം കൊണ്ട് പ്രശസ്തിയിലെത്തുന്നവരാണ് സിനിമാ താരങ്ങള്‍. എന്നാല്‍ അത് എല്ലായിപ്പോഴും കൂടെ ഉണ്ടാവില്ലെന്നുള്ള കാര്യം സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയാണ് ഹോളിവുഡിലെ പ്രമുഖ നടിയായ ആഞ്ജലീന ജോളി. അടുത്തിടെ ഭര്‍ത്താവും നടനുമായ ബ്രാഡ് പീറ്റുമായുള്ള വേര്‍പിരിയലിന്റെ പേരിലാണ് ആഞ്ജലീന അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ നടിയെ കാര്‍ന്ന്് തിന്നു കൊണ്ടിരിക്കുന്ന രോഗത്തെ കുറിച്ചാണ് പറയുന്നത്.

മോഹന്‍ലാലിന്റെ 'സദയ'ത്തിലെ അഭിനയം കണ്ടിട്ടുണ്ടോ? തനിക്ക് ഏറെ ഇഷ്ടപ്പെട്ട രംഗമാണെന്ന് ഫഹദ് ഫാസില്‍!

ആഞ്ജലീനയുടെ ശരീരത്തെ ക്യാന്‍സര്‍ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയിട്ട കാലങ്ങളായിരുന്നു. എന്നാല്‍ അതിനോട് പൊരുതി ജീവിച്ച നടിയെ തേടി മറ്റൊരു മാരക രോഗം കൂടി പിടിപ്പെട്ടിരിക്കുകയാണ്. ബെല്‍സ് പള്‍സി എന്ന അസുഖമാണ് ആഞ്ജലീനയെ ബാധിച്ചിരിക്കുന്നത്. ഈ അസുഖം വന്നാ്‌ലുള്ള കുഴപ്പം എന്തൊക്കെയാണെന്നറിയാമോ?

തോല്‍ക്കില്ലെന്ന വാശി

ബ്രെസ്റ്റ് ക്യാന്‍സര്‍ വന്നതോടെ നടി ബ്രെസ്റ്റ് നീക്കം ചെയ്ത് സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ വീണ്ടും ശരീരത്തെ അസുഖം വലച്ചിരിക്കുകയാണ്. തോല്‍ക്കില്ലെന്ന വാശിയോടെ ജീവിക്കുകയാണ് നടിയിപ്പോള്‍.

രോഗത്തിന്റെ കുഴപ്പം

ഈ രോഗം ബാധിച്ചാല്‍ മുഖത്തെ ഞരമ്പുകളും പേശികളും ക്ഷയിച്ച് മുഖാകൃതി നഷ്ടമാവും. ഒരുതരം വൈറല്‍ ഇന്‍ഫെക്ഷനാണ് ഇത്തരം രോഗങ്ങളുടെ കാരണമെന്ന് പറയുന്നതെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ചിട്ടില്ല.

മുഖം മാറി തുടങ്ങി

രോഗം വന്നതിന് ശേഷം ആഞ്ജലീനയുടെ മുഖത്തിന് വ്യത്യാസം വന്ന് തുടങ്ങിയിരിക്കുകയാണെന്ന് നടി തന്നെ പറയുകയാണ്. മുമ്പ് ക്യാന്‍സര്‍ വന്നപ്പോള്‍ നടിയുടെ ഇരു സ്തനങ്ങളും അണ്ഡാശയവും നീക്കം ചെയ്തിരുന്നു.

സ്ത്രീകളുടെ ആരോഗ്യം

കുടുംബത്തിന് വേണ്ടി സ്വന്തം ആരോഗ്യം പോലും നോക്കാതെ കഷ്ടപ്പെടുന്ന സ്ത്രീകളെ പോലെ രോഗത്തിന്റെ ലക്ഷണം വന്നപ്പോള്‍ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങിയതാവാം തന്റെ കാര്യത്തിലും സംഭവിച്ചതെന്നാണ് ആഞ്ജലീന പറയുന്നത്.

മക്കള്‍ക്ക് വേണ്ടി താന്‍ ഇനിയും ജീവിക്കും

ആഞ്ജലീനയ്ക്ക് ആറു മക്കളാണുള്ളത്. സ്വന്തം മക്കളുടെ കൂടെ തന്നെ മൂന്ന് മക്കളെ ദത്തെടുത്തുമാണ് ആഞ്ജലീന മറ്റുള്ളവര്‍ക്ക് മാതൃകയായത്. ഏത് രോഗം വന്നാലും മരിക്കുന്നത് വരെ മക്കള്‍ക്ക് വേണ്ടി താന്‍ പൊരുതി ജീവിക്കുമെന്നാണ് നടി പറയുന്നത്.

ബ്രാഡ് പീറ്റുമായുള്ള ബന്ധം

ആഞ്ജലീനയും നടന്‍ ബ്രാഡ് പീറ്റുമായുണ്ടായിരുന്ന ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. 2014 ല്‍ വിവാഹിതരായ ഇരുവരും രണ്ട് വര്‍ഷത്തെ ദാമ്പത്യം കൊണ്ട് തന്നെ കുടുംബ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

English summary
Angelina Jolie's new diagnosis: What to know about Bell's palsy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam