»   » തെറ്റു തിരുത്താന്‍ അവസരം കിട്ടിയാല്‍ ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തിരുത്തുന്ന തെറ്റ് കേട്ടാല്‍ ഞെട്ടും

തെറ്റു തിരുത്താന്‍ അവസരം കിട്ടിയാല്‍ ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തിരുത്തുന്ന തെറ്റ് കേട്ടാല്‍ ഞെട്ടും

Posted By: Ambili
Subscribe to Filmibeat Malayalam

പല അവിഹിത കഥകള്‍ നാട്ടില്‍ പാട്ടാലും ആരും അതൊന്നും സമ്മതിക്കാറില്ല. എല്ലാം വെറും ആരോപണമാക്കി അതിനെ തള്ളി കളയുകയാണ് പതിവ്. എന്നാല്‍ അങ്ങനെ ഒരു അവസരം കിട്ടിയാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍.

ഹോളിവുഡിലെ പഴയതാരം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് തെറ്റ് തിരുത്താന്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ വീട്ടുവേലക്കാരിയുമായിയുണ്ടായ ബന്ധം തിരുത്തണം എന്നാണ് താരത്തിന്റെ ആഗ്രഹം. ആ ബന്ധത്തില്‍ താരത്തിന് ഒരു കുട്ടിയുമുണ്ട്.

arnold-schwarzenegger

കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് താരം വെളിപ്പെടുത്തലുമായി വന്നത്. മെന്‍സ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് ശേഷം താരത്തിന് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. ആര്‍നോഡിന്റെ ഭാര്യ ബന്ധം ഉപേക്ഷിച്ചു പോയി.

എന്നാല്‍ ഭാര്യയുമായി പിരിഞ്ഞ് ഒറ്റക്ക് കഴിയുകയാണെങ്കിലും എല്ലാ മക്കളുമായി തനിക്ക് നല്ല സ്‌നേഹബന്ധത്തിലാണെന്നും താരം പറയുന്നു.

English summary
what will you do if u got a chance to correct your mistake? Arnold shwesneges's answer will sueprise you
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam