»   » 19 കാരിയായ നായികയുടെ സമ്മതമില്ലാതെ ചിത്രീകരിച്ച ബലാത്സംഗ രംഗം; സംവിധായകനും നായകനുമെതിരെ താരങ്ങള്‍

19 കാരിയായ നായികയുടെ സമ്മതമില്ലാതെ ചിത്രീകരിച്ച ബലാത്സംഗ രംഗം; സംവിധായകനും നായകനുമെതിരെ താരങ്ങള്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹോളിവുഡില്‍ 44 വര്‍ഷം മുന്‍പു നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം നേരിടുന്നു. 1972 ല്‍ പുറത്തിറങ്ങിയ ദി ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ് എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് സംവിധായകനും ചിത്രത്തിലെ നായകനുമെതിരെ ഹോളിവുഡ് താരങ്ങള്‍ അണിനിരക്കുന്നത്.

അന്ന് ഹോളിവുഡ് ഹിറ്റായിരുന്ന ചിത്രത്തില്‍ നായികയുടെ സമ്മതമില്ലാതെയാണ് റേപ്പ് രംഗം ചിത്രീകരിച്ചതെന്ന സംവിധായകന്‍ ബെര്‍നാര്‍ഡോ ബെട്രലൂസിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഹോളിവുഡിനെ ഞെട്ടിച്ച റേപ്പ് സീനായിരുന്നു ഇതെന്നണ് പറയുന്നത്

2013 ല്‍ എടുത്ത അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞത്

2013 ല്‍ സംവിധായകന്‍ ബെര്‍നാഡോ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിലെ റേപ്പ് രംഗത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നത്. പക്ഷേ അഭിമുഖത്തിന്‍െ വീഡിയോ വീണ്ടും വൈറലാവാന്‍ തുടങ്ങിയതോടെ ട്വിറ്റര്‍ ഉള്‍പ്പെടെയുളള സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചാ വിഷയമാവുകയായിരുന്നു. ചിത്രത്തിലെ നായിക മരിയ ഷിനെയ്ഡര്‍ 2011 ല്‍ അന്തരിച്ചതിനു ശേഷമായിരുന്നു ബെര്‍നാഡോയുടെ അഭിമുഖം

ബെര്‍നാഡോയും നടനും ചേര്‍ന്ന് നടിയോട് റേപ്പ് സീന്‍ ചിത്രീകരണം ഒളിച്ചു വച്ചു

റേപ്പ് രംഗത്തെ കുറിച്ചുള്ള കാര്യം താനും ചിത്രത്തിലെ നായകന്‍ 49 കാരനായ മാര്‍ലോണ്‍ ബ്രാന്‍ഡോയും നടി ഷിനെയ്ഡറോട് ഒളിച്ചുവെയ്ക്കുകയായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്. ഷൂട്ടിങ് ദിവസം രാവിലെ നടിയറിയാതെ ഇക്കാര്യം തീരുമാനിക്കുകയായിരുന്നു

സ്വാഭാവികതയ്ക്കു വേണ്ടി

ചിത്രത്തിന്റെ സ്വാഭാവികതയ്ക്കു വേണ്ടിയാണ് ബലാത്സംഗ രംഗം പച്ചയായി ചിത്രീകരിച്ചതെന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയിരുന്നത്. രംഗം ചിത്രീകരിക്കാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ താന്‍ പ്രതീക്ഷിച്ചപോലെ നടി എതിര്‍ത്തെന്നും പിന്നീട് താന്‍ നിര്‍ബന്ധിച്ചപ്പോള്‍
സമ്മതിക്കുകയുമായിരുന്നെന്നും ബെര്‍നാഡോ പറയുന്നു. പക്ഷേ ഒറിജിനല്‍ റേപ്പ് സീന്‍ പോലെ തനിക്കാ രംഗം ചിത്രീകരിക്കാനായി. സംഭവത്തിനു ശേഷം ഷിന്‍ഡെയ്‌നര്‍ മരിക്കുന്നതു വരെ തന്നോടു മിണ്ടിയിട്ടില്ലെന്നും ബെര്‍നാഡോ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തിനെതിരെ പ്രതിഷേധിച്ച് താരങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന സംവിധായകന്റൈ വെളിപ്പെടുത്തിലിനെതിരെ ഒട്ടേറെ താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ നടി ജെസീക്ക ചാസ്‌റ്റെയ്ന്‍ സംഭവത്തെ പൈശാചികമെന്നു പറഞ്ഞാണ് ട്വീറ്റു ചെയ്തിരിക്കുന്നത്. ജെസീക്കയെ അനുകൂലിച്ച് നടന്‍ ക്രിസ് ഈവന്‍സും ട്വീറ്റു ചെയ്തിട്ടുണ്ട്. താനൊരിക്കലും ചിത്രം കാണില്ലെന്നും എല്ലാ ക്രൂരതകളെയും കവച്ചുവെക്കുന്നതാണിതെന്നുമാണ് ഈവന്‍സിന്റെ ട്വീറ്റ്.

English summary
Director Bernardo Bertolucci, in an old interview that has recently surfaced, has admitted that actress Maria Schneider did not give her consent to film a rape scene with co-star Marlon Brando in sexually explicit 1972 film Last Tango in Paris. Hollywood celebs like Jessica Chastain and Chris Evans have reacted strongly on Twitter and slammed both director and actor for filming the scene.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam