»   » ഏഴാം വയസ്സു മുതല്‍ ലൈംഗിക പീഡനത്തിനിരയെന്ന് പ്രശസ്ത നടിയുടെ വെളിപ്പെടുത്തല്‍!

ഏഴാം വയസ്സു മുതല്‍ ലൈംഗിക പീഡനത്തിനിരയെന്ന് പ്രശസ്ത നടിയുടെ വെളിപ്പെടുത്തല്‍!

By: Pratheeksha
Subscribe to Filmibeat Malayalam

താന്‍ ഒട്ടേറെ തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടി ആഷ്‌ലി ജൂഡ് .സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ദില്ലിയിലെത്തിയപ്പോഴാണ് ആഷ്‌ലി കുട്ടിക്കാലത്ത് താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.

താന്‍ മനുഷ്യക്കടത്തില്‍ അകപ്പെടാഞ്ഞത് തന്റെ ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് ആഷ്‌ലി പറയുന്നത്.

ഏഴാം വയസ്സിലായിരുന്നു ആദ്യ ദുരനുഭവം

ഏഴാം വയസ്സിലായിരുന്നു താന്‍ ആദ്യമായി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതെന്നു നടി പറയുന്നു.

14ാം വയസ്സില്‍ ലൈംഗിക പീഡനത്തിനിരയായി

14ാം വയസ്സില്‍ ലൈംഗിക പീഡനത്തിനിരയായി. 1998 ല്‍ വീണ്ടും പീഡിപ്പിക്കപ്പെട്ടുവെന്നു ആഷ് ലി പറയുന്നു.

മനുഷ്യക്കടത്തില്‍ അകപ്പെടാഞ്ഞത് ഭാഗ്യം

താന്‍ മനുഷ്യക്കടത്തില്‍ അകപ്പെടാഞ്ഞത് തന്റെ ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് ആഷ്‌ലി പറയുന്നത്. ലിംഗ വിവേചനത്തിന്റെ കാര്യത്തിലും ഹോളിവുഡില്‍ കടുത്ത വിവേചനം നില നില്‍ക്കുന്നുണ്ടെന്നും ആഷ്‌ലി വ്യക്തമാക്കുന്നു

ആഷ്ലി ജൂഡ്

ഹോളിവുഡ് നടിയും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ആഷ്‌ലി ഒട്ടേറ ചിത്രങ്ങളില്‍ അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ ചാരിറ്റി സംഘടനകളുടെ നടത്തിപ്പുകാരി കൂടിയാണ് 48 കാരിയായ ആഷ്‌ലി

English summary
At the World Congress Against Sexual Exploitation of Women and Girls, American actor and activist Ashley Judd spoke about gender discrimination and her personal experiences.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam