twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോകസിനിമയില്‍ വിപ്ലവം! ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

    |

    ടൈറ്റാനിക്, അവതാര്‍ തുടങ്ങി ഹോളിവുഡിലെ ഹിറ്റ് സിനിമകള്‍ ഇന്ത്യയിലും വലിയ തരംഗം സൃഷ്ടിച്ചവയാണ്. ഇക്കൂട്ടത്തിലേക്കാണ് അവഞ്ചേഴ്‌സിന്റെ വരവ്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി അവഞ്ചേഴ്‌സിന്റെ കാറ്റഗറിയിലുള്ള ചിത്രങ്ങള്‍ റിലീസിനെത്തിയിരുന്നു. അവസാനമെത്തിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ ബോക്‌സോഫീസില്‍ നേടിയ സകല റെക്കോര്‍ഡുകളും തകര്‍ന്നടിഞ്ഞെന്ന വാര്‍ത്തയാണ് അറിയുന്നത്.

    മാര്‍വല്‍ കോമിക്‌സ് പരിചയപ്പെടുത്തിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോസിന്റെ കഥയുമായിട്ടാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ അടക്കമുള്ള സിനിമകള്‍ എത്തിയത്. ഇതേ സീരിസിലുള്ള അവസാന ചിത്രമാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. 2018 ലെത്തിയ അവെഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമായിട്ടാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഒരുക്കിയത്. ഈ സിനിമയുടെ റെക്കോര്‍ഡ് കളക്ഷനെ കുറിച്ചാണ് മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നത്.

    റെക്കോര്‍ഡ് തിരുത്തി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

    ലോകസിനിമയില്‍ ഏറ്റവും വലിയ ചിത്രമായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മാറിയിരിക്കുകയാണ്. 2019 ഏപ്രില്‍ 22 ന് റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചതിലും വമ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. റിലീസ് ദിവസം തന്നെ ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന കളക്ഷന്‍ വാരി കൂട്ടിയതോടെ ലോക സിനിമയില്‍ അത്ഭുതമായി മാറിയിരിക്കുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൈറ്റാനിക്ക് അടക്കി വെച്ചിരുന്ന റെക്കോര്‍ഡുകള്‍ അനായാസം മറികടന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയത് അവതാര്‍ ആയിരുന്നു.

      റെക്കോര്‍ഡ് തിരുത്തി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

    ടൈറ്റാനിക്കിനെ മറികടന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അവഞ്ചേഴ്സിനെ പ്രകീര്‍ത്തിച്ച് ടൈറ്റാനിക്കിന്റെയും അവതാറിന്റെയും സംവിധായകന്‍ ജയിംസ് കാമൂറണ്‍ എത്തിയിരുന്നു. അവഞ്ചേഴ്സിന്റെ ലോഗോയില്‍ ഇടിച്ച് ടൈറ്റിനിക്ക് മുങ്ങുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം തോല്‍വി സമ്മതിച്ചത്. നിര്‍മാതാവ് കെവിനും മാര്‍വലിലെ മറ്റുള്ള എല്ലാവരോടുമായി മഞ്ഞു കട്ടയാണ് യഥാര്‍ഥ ടൈറ്റാനിക്കിനെ തകര്‍ത്തത്. എന്നാല്‍ എന്റെ ടൈറ്റാനിക്കിനെ തകര്‍ത്തത് അവഞ്ചേഴ്സാണ്. ലൈറ്റ്സ്റ്റോം എന്റര്‍ടെയിന്റിലുള്ള എല്ലാവരും നിങ്ങളുടെ വലിയ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. സിനിമാ വ്യാവസായം ജീവസുറ്റതാണെന്ന് മാത്രമല്ല മറ്റെന്തിനെക്കാളും വലുതാണെന്നും നിങ്ങള്‍ തെളിയിച്ചെന്നും കാമറൂണ്‍ പറഞ്ഞിരുന്നു.

      റെക്കോര്‍ഡ് തിരുത്തി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

    ചരിത്രത്തിലം നേടാന്‍ അവതാറിനെയും മറികടന്നുള്ള യാത്രയിലാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. 2009 മുതലിങ്ങോട്ട് പത്ത് വര്‍ഷത്തോളം അവതാറിന്റെ പേരിലുണ്ടായ റെക്കോര്‍ഡാണ് തകര്‍ന്നിരിക്കുന്നത്. 2.78 ബില്യണ്‍ നേടിയാണ് അവതാര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടൈറ്റാനിക് 2.1 ബില്യണ്‍ ഡോളറാണ് സ്വന്തമാക്കിയിരുന്നത്. ഇന്ത്യയില്‍ നിന്നും ആദ്യദിനം 50 കോടിയ്ക്ക് അടുത്താണ് ചിത്രം സ്വന്തമാക്കിയത്. 400 കോടിയേളം ഇന്ത്യയില്‍ നിന്നും നേടിയെന്നാണ് കണക്ക് വിവരങ്ങള്‍. ഔദ്യോഗികമായ വിവരങ്ങള്‍ ഇനിയും എത്തിയിട്ടില്ല.

      റെക്കോര്‍ഡ് തിരുത്തി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

    അവഞ്ചേഴ്‌സ് സകല റെക്കോര്‍ഡുകള്‍ മറികടന്നെങ്കിലും അതിനൊരു വെല്ലുവിളിയുമായി ജെയിംസ് കാമൂറുണ്‍ വരികയാണ്. 2021 ല്‍ അവതാറിന് രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍. എന്നാല്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിറ്റിയിലെ നാലാംഘട്ടവും പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമകളും സീരിസുകളും അടക്കം പത്തോളം പ്രൊജക്ടുകളാണ് ഈ ഘട്ടത്തില്‍ ഡിസ്‌നിയുടെ നിയന്ത്രണത്തിലുള്ള മാര്‍വല്‍ സ്റ്റുഡിയോ എത്തിക്കുക. 2020-21 വര്‍ഷങ്ങളിലേക്കുള്ള പ്രോജക്ടുകളാണ് പ്രഖ്യാപിച്ചത്.

    English summary
    Avengers: Endgame Break Avatar's Record
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X