»   »  പ്രായമൊക്കെ വെറും അക്കങ്ങളല്ലേ..പുരുഷന്മാര്‍ തനിക്കിപ്പോളും ഹോബിയാണെന്ന് പ്രശസ്ത നടി!

പ്രായമൊക്കെ വെറും അക്കങ്ങളല്ലേ..പുരുഷന്മാര്‍ തനിക്കിപ്പോളും ഹോബിയാണെന്ന് പ്രശസ്ത നടി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് ബെറ്റി വൈറ്റ് എന്ന പേര് വളരെ പരിചിതമാണ്. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബെറ്റി അടുത്തിടെയാണ് തന്റെ ആരാധകരെ ഞെട്ടിക്കുന്ന പ്രസ്താവനകള്‍ നടത്തിയത്. പ്രായമൊക്കെ വെറും അക്കങ്ങളാണെന്നും പുരുഷന്മാര്‍ തനിക്കെപ്പോഴും ഹോബിയാണെന്നുമാണ് 94 കാരിയായ ബെറ്റി പറയുന്നത്.

പ്രായം ഡേറ്റിങിന് തടസ്സമല്ലെങ്കിലും ഈ പ്രായത്തില്‍ ആരും ഡേറ്റിങിന് വരുന്നില്ലെന്നും ചിരിച്ചുകൊണ്ട് ബെറ്റി പറയുന്നുന്നു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ബെറ്റി മനസു തുറന്നത്. മൂന്നു തവണ വിവാഹം കഴിച്ച ബെറ്റിയുടെ മൂന്നാമത്തെ ഭര്‍ത്താവ് അലന്‍ 1981 ലാണ് അര്‍ബുദം ബാധിച്ച് മരിച്ചത് .

Read more: നിവിന്‍ പോളി കമ്മ്യുണിസ്റ്റാവുന്നു; മുഷ്ടി ഉയര്‍ത്തി നില്‍ക്കുന്ന പോസ്റ്റര്‍ കാണൂ..

bettywhite-03-

താന്‍ ജീവിതത്തില്‍ കണ്ടു മുട്ടിയതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തിയായിരുന്നു അദ്ദേഹമെന്നാണ് ബെറ്റി പറയുന്നത്.
ദി പ്രൊപ്പോസെല്‍, യു എഗെയ്ന്‍, ദ ലോറാക്‌സ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെയാണ് നടി  വെളളിത്തിരയിലെ പ്രശസ്ത നായികയായത്. മിക്ക ചിത്രങ്ങളിലും ഹാസ്യ റോളുകളായിരുന്നു ബെറ്റിയെ തേടിയെത്തിയത്.

ടിവി ചാനല്‍ അവതാരക ,എഴുത്തുകാരി, മൃഗസംരക്ഷണ പ്രവര്‍ത്തക,ഗായിക തുടങ്ങിയ നിലകളിലെല്ലാം ബെറ്റി പ്രശസ്തയാണ്. ഇപ്പോള്‍ ഈ 94ാം വയസ്സിലും ബെറ്റി മുത്തശ്ശി റോളില്‍ വീട്ടില്‍ അടങ്ങിയിരിക്കാന്‍ തയ്യാറൊന്നുമല്ല. അടുത്ത മാസം ആരംഭിക്കുന്ന ചാനല്‍ പരിപാടിയില്‍ ബെറ്റിയ്ക്ക് അവതാരകയുടെ റോളാണ്

English summary
Dating can be hard no matter how old you are, but Golden Girls actress and national treasure Betty White, 94, appears to be having a particularly hard time

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam