twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ബെര്‍ലിന്‍ പുരസ്‌കാരം വില്‍ക്കേണ്ടി വന്ന നടന്‍റെ കഥ

    ദാരിദ്രത്തില്‍ നിന്നും കരകയറുന്നതിനായി ലോകത്തിലെ തന്നെ മികച്ച ചലച്ചിത്ര പുരസ്കാരങ്ങളിലൊന്നായ ബെര്‍ലിന്‍ പുരസ്കാരം വില്‍ക്കേണ്ടി വന്ന അഭിനേതാവിന്‍റെ കരളലിയിക്കുന്ന ജീവിതകഥ.

    By Nihara
    |

    കുട്ടികളുടെ വിശപ്പ് മാറ്റുന്നതിനായി വിഖ്യാത ഹോളിവുഡ് നടന്‍ വിറ്റത് പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍. കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസമായെന്നും അവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നതിന് വേണ്ടിയാണ് വേദനയോടെ താന്‍ അത് ചെയ്തതെന്നും താരം.

    ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ബോസ്‌നിയന്‍ താരമായ നാസിഫ് മാജികാണ് കടുത്ത ദാരിദ്രം കാരണം തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ വിറ്റ് മക്കളുടെ വിശപ്പകറ്റിയത്.

    പ്രധാനപ്പെട്ട പുരസ്കാരം ലഭിച്ചു

    വിറ്റത് ചലച്ചിത്രമേളയിലെ മികച്ച നടനുള്ള പുരസ്‌കാരം

    2013 ലെ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് നാസിഫ് മ്യൂജിക്കിനാണ്. കടുത്ത ദാരിദ്രത്തിലൂടെയാണ് മ്യൂജിക് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകമറിയുന്ന പുരസ്‌കാരം ലഭിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും കര കയറുന്നതിനായാണ് താരം പുരസ്‌കാരം വില്‍ക്കാന്‍ നിര്‍ബന്ധിതനായത്.

    ബെര്‍ലിന്‍ മേളയില്‍ ഏറെ പ്രശംസിക്കപ്പെട്ട ചിത്രം

    ആന്‍ എപ്പിസോഡ് ഇന്‍ ദി ലൈഫ് ഓഫ് എന്‍ അയണ്‍ പിക്കര്‍

    2013 ലെ ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആന്‍ എപ്പിസോഡ് ഇന്‍ ദി ലൈഫ് ഓഫ് ആന്‍ അയണ്‍ പിക്കര്‍.മ്യൂജികിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ഈ ബോസ്‌നിയന്‍ ചിത്രത്തിലൂടെയാണ്. നാസിഫ് മ്യൂജികിനെ സംബന്ധിച്ച് ഈ ചിത്രം ഏറെ പ്രധാനപ്പെട്ടതാണ്.

    ജീവിതത്തിലെ സംഭവങ്ങള്‍ വെള്ളിത്തിരയില്‍

    വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍ വെള്ളിത്തിരയില്‍

    നാസിഫ് മ്യൂജിക്കിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ഡാനിസ് ടാനോവിച്ച് എന്ന സംവിധായകന്‍ സിനിമയാക്കിയത്. സിനിമയെന്നതിനെക്കാളുപരി മ്യൂജിക്കിന്റെ അനുഭവമാണ് ആന്‍ എപ്പിസോഡ് ഇന്‍ ദി ലൈഫ് ഓഫ് ആന്‍ അയണ്‍ പിക്കര്‍.

    കടുത്ത ദാരിദ്രത്തിലൂടെ കടന്നുപോയപ്പോള്‍

    പുരസ്‌കാരങ്ങള്‍ പലതവണ ലഭിച്ചു, എങ്കിലും ജീവിതം വഴിമുട്ടി

    ബെര്‍ലിന്‍ ചലച്ചിത്രമേളയെക്കൂടാതെ മറ്റു മേളകളിലും നാസിഫ് മ്യൂജിക്കിന്റെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. പുരസ്‌കാരങ്ങളും ലഭിച്ചു. എന്നാല്‍ ഫെസ്റ്റിവല്‍ വേദിയില്‍ നിന്ന് തിരികെ നാട്ടിലെത്തിയ അയാളെ കാത്തിരുന്നത് കടുത്ത ദാരിദ്രമായിരുന്നു. പയ്യെ മ്യൂജിക് അപ്രത്യക്ഷനായി. അഭയാര്‍ത്ഥിത്വത്തിന് നല്‍കിയ അപേക്ശ ജര്‍മ്മനി നിഷേധിച്ചതിനെത്തുടര്‍ന്ന് പഴയ ജോലിയായ ഇരുമ്പു സാധനങ്ങള്‍ വില്‍ക്കുന്നതിലേക്ക് തിരിച്ചുപോകാന്‍ താരം നിര്‍ബന്ധിക്കപ്പെട്ടു.

    ദാരിദ്രത്തില്‍ നിന്നും കരകയറാനായി സാധനങ്ങള്‍ ഓരോന്നായി വിറ്റു

    സാധനങ്ങള്‍ ഒാരോന്നായി വില്‍ക്കാന്‍ തുടങ്ങി

    ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുബമാണ് നാസിഫ് മ്യൂജികിന്റേത്. ദാരിദ്രത്തില്‍ നിന്നും കരകേറുന്നതിനായി ആദ്യം പഴയ കാര്‍ വിറ്റു. പിന്നെ കൈയിലുണ്ടായിരുന്ന മറ്റുസാധനങ്ങള്‍. പിന്നീട് സില്‍വെയര്‍ പുരസ്‌കാരം വില്‍ക്കേണ്ട അവസ്ഥയിലേക്കെത്തിയത്.

    English summary
    A Bosnian Roma actor who won a Silver Bear acting award at the Berlin film festival in 2013 says he has sold his trophy because he could no longer feed his family. Nazif Mujic, 47, was the toast of Bosnia when he won the award for playing himself in the movie "An Episode in the Life of an Iron Picker". The film, which tells the true story of Mujic's fight for medical treatment for his wife after she suffered a miscarriage, also won the Jury Grand Prix at the Berlin festival.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X