»   » മക്കളെ ഉപദ്രവിച്ചു, ബ്രാഡ് പിറ്റിനെതിരെ കേസ്

മക്കളെ ഉപദ്രവിച്ചു, ബ്രാഡ് പിറ്റിനെതിരെ കേസ്

Posted By: Sanviya
Subscribe to Filmibeat Malayalam

മക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്ന കാരണത്താല്‍ ഹോളിവുഡ് താരം ബ്രാഡ് പിറ്റിനെതിരെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം. അടുത്തിടെ സ്വകാര്യ ജെറ്റില്‍ ബ്രാഡ്‌ല പിറ്റും മക്കളും യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ബ്രാഡ് പിറ്റിന് മക്കളോടുള്ള സമീപനവും വിവാഹജീവിതത്തിലെ പൊരുത്ത കേടുകളുമാണ് വിവാഹമോചനത്തിന് പിന്നിലെന്ന് ആഞ്ജലീന ജോളി വെളിപ്പെടുത്തിയിരുന്നു.

angelina-brad

മൂന്ന് ദത്ത് കുട്ടികളടക്കം ആറു കുട്ടകളാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. കുട്ടികള്‍ ആറു പേരെയും തനിക്ക് വേണമെന്ന് ആഞ്ജലീന നേരത്തെ വിവാഹമോചന ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് വേര്‍പിരിയുന്നതെന്നുമാണ് ആഞ്ജലീന ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2014ലാണ് ആഞ്ജലീനയും ബ്രാഡ് പിറ്റും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു.

English summary
Brad Pitt Abused, Yelled At Children? FBI Launches Investigation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam