»   » സ്റ്റാര്‍ വാര്‍സ് പരമ്പര ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് നടി കാരി ഫിഷര്‍ അന്തരിച്ചു

സ്റ്റാര്‍ വാര്‍സ് പരമ്പര ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് നടി കാരി ഫിഷര്‍ അന്തരിച്ചു

By: Pratheeksha
Subscribe to Filmibeat Malayalam

സ്റ്റാര്‍ വാര്‍സ് പരമ്പര ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് നടി കാരി ഫിഷര്‍ (60) അന്തരിച്ചു. ലണ്ടനില്‍നിന്ന് ലോസ് ആഞ്ജലിസിലേയ്ക്കുള്ള യാത്രയ്ക്കിടെ താരത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോസ് ആഞ്ജലിസില്‍ വിമാനം എത്തുന്നതിന് തൊട്ടു മുമ്പ് കാരി ഫിഷറിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ വിമാനത്തില്‍ വെച്ച് പ്രഥമ സുശ്രൂഷകള്‍ നല്‍കിയിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആദ്യ സ്റ്റാര്‍വാര്‍ ത്രയത്തിലെ പ്രിന്‍സസ് ലിയ എന്ന കഥാപാത്രത്തിലൂടെയാണ് കാരി ഫിഷര്‍ ഹോളിവുഡില്‍ ശ്രദ്ധേയയാകുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ ഇവര്‍ അഭിനയിച്ചു.

Read more: ദംഗലിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നു...വീഡിയോ

cariefisher-28-

തന്റെ പുതിയ പുസ്തകമായ 'ദി പ്രിന്‍സെസ് ഡയറിസ്റ്റ്' എന്ന കൃതിയുടെ പ്രസാധനവുമായി ബന്ധപ്പെട്ട യാത്രക്കിടെയായിരുന്നു ഹൃദയസ്തംഭനം മൂലം കാരി ഫിഷറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Carrie Fisherthe actress best known as Princess Leia Organa in Star Wars, has died after suffering a heart attack. She was 60.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam