»   » പ്രിയങ്ക ചോപ്ര ഉണ്ടാക്കിയ ഭക്ഷണത്തിന് ഷെഫിന്റെ വിലയിരുത്താല്‍ കേട്ടാല്‍ ഇനി നടി ആ പണിക്ക് പോവില്ല!!

പ്രിയങ്ക ചോപ്ര ഉണ്ടാക്കിയ ഭക്ഷണത്തിന് ഷെഫിന്റെ വിലയിരുത്താല്‍ കേട്ടാല്‍ ഇനി നടി ആ പണിക്ക് പോവില്ല!!

Posted By:
Subscribe to Filmibeat Malayalam

സിനിമയും മോഡലിങും മറ്റ് തിരക്കുകളുമായി പോവുന്ന നടിമാര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ അറിയില്ലെന്നുള്ളത് ശരിയാണ്. എന്നാല്‍ മറ്റുള്ളവര്‍ അവരെ വിലയിരുത്തുന്നതാണ് സഹിക്കാന്‍ കഴിയാത്ത കാര്യം.

2014 ല്‍ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ എന്റെയും അഭിലാഷിന്റെയും വിവാഹം നടന്നു...ലെന പറയുന്നു

ബോളിവുഡിന്റെ പ്രിയനടിയും ഹോളിവുഡില്‍ തരംഗമായി മാറികൊണ്ടിരിക്കുന്ന പ്രിയങ്ക ചോപ്രക്കാണ് ഇപ്പോള്‍ ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. പ്രശസ്ത ഷെഫ് ഗോര്‍ഡണ്‍ റാംസെ നടിയെ കണക്കിന് പരിഹസിച്ചിരിക്കുകയാണ്. അതും നടിയുണ്ടാക്കിയ ചിക്കന്‍ സൂപ്പിന്റെ പേരിലാണ്.

പ്രിയങ്കയുടെ കിച്ചിടി ചിക്കന്‍ സൂപ്പ്

പ്രിയങ്ക ചോപ്ര ചിക്കന്‍ ഉപയോഗിച്ച് 'കിച്ചിടി ചിക്കന്‍ സൂപ്പ്' എന്ന വിഭവമായിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാല്‍ തന്റെ നിലവാരത്തിനൊത്ത് ഡിഷ് വന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് ഗോര്‍ഡണ്‍ റാംസെ നടിയുടെ വിഭവത്തെ കളിയാക്കിയത്.

താരങ്ങളുടെ വിഭവങ്ങളുടെ വിലയിരുത്തല്‍

പ്രശസ്ത താരങ്ങളുണ്ടാക്കിയ വിഭവങ്ങളുടെ വിലയിരുത്തലിനാണ് രാംസെയെ ചുമതലപ്പെടുത്തിയിരുന്നത്. അതിനിടിയിലാണ് പ്രിയങ്ക ഉണ്ടാക്കിയ വിഭവം അദ്ദേഹം കണ്ടത്.

പട്ടികള്‍ക്ക കൊടുക്കുന്ന അത്താഴം

നടിയുടെ ഡിഷ് കണ്ട ഉടനെ പൊട്ടിച്ചിരിച്ചുകൊണ്ട് റാംസെ പറഞ്ഞത് പട്ടികള്‍ക്ക് കൊടുക്കുന്ന അത്താഴമാണിതെന്നാണ്. അതോടെ പ്രിയങ്കയുടെ വിഭവം പട്ടികള്‍ക്ക് കൊടുക്കുന്ന നിലവാരമുള്ളു എന്ന വിലയിരുത്തല്‍ ഉണ്ടാവുകയും ചെയ്തു.

പ്രിയങ്കയുടെ മറുപടി

താനുണ്ടാക്കിയ വിഭവത്തെക്കുറിച്ച് റാംസെയുടെ മോശം അഭിപ്രായത്തിന്് ശേഷം പ്രിയങ്ക എന്താണ് പറയുന്നതെന്നുള്ള ആകാംഷയിലാണ് എല്ലാവരും.

ഗോര്‍ഡന്‍ റാംസെ

പ്രശസ്ത ഷെഫായ ഗോര്‍ഡന്‍ റാംസെ നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ നിലവാരത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നയാളെ കണ്ടെത്തിയിട്ടില്ല.

റാംസെയുടെ തമാശയായിരുന്നു

നടിയുണ്ടാക്കിയ ഭക്ഷണത്തെക്കുറിച്ച് ഷെഫ് നടത്തിയ അഭിപ്രായം തമാശക്കായിരുന്നു എന്നതാണ് വസ്തുത.

English summary
Celebrity Chef Gordon Ramsay Calls Priyanka Chopra’s Dish Dog’s Dinner

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam