»   » മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍...ടൈറ്റാനിക് ഗായിക തന്റെ ജീവിതം രക്ഷിച്ച ചിത്രത്തെ കുറിച്ച് പറയുന്നു !!

മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍...ടൈറ്റാനിക് ഗായിക തന്റെ ജീവിതം രക്ഷിച്ച ചിത്രത്തെ കുറിച്ച് പറയുന്നു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ടൈറ്റാനിക് എന്ന ചിത്രത്തിലെ മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനം ഇന്നും സിനിമാസ്വാദകരുടെ നാവില്‍ തുമ്പിലുണ്ട്.ജാക്കിന്റെയും റോസിന്റെയും പ്രണയത്തിന് ജീവന്‍ നല്‍കുന്നത് ആ ഗാനമാണ്.

ഗായിക സെലിന്‍ ഡോയല്‍ ഈ ഗാനത്തോടെ പ്രശസ്തിയിലേക്കുയര്‍ന്നു. തന്റെ ജീവിതത്തിലുണ്ടായ അപകടത്തെ കുറിച്ചും അതില്‍ നിന്നും രക്ഷനേടാന്‍ സഹായിച്ച ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ഗായിക.

ടൈറ്റാനിക്

ടൈറ്റാനിക് എന്ന ചിത്രത്തിലെ മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനമാണ് സെലിനെ ലോക പ്രശസ്തയാക്കിയത്. ചിത്രത്തോടൊപ്പം ഗാനവും ശ്രദ്ധിക്കപ്പെട്ടു.

ഭര്‍ത്താവ് മരിച്ചു

ഭര്‍ത്താവ് റെനെ ആഞ്ജെലില്‍ ഒരു അപകടത്തില്‍ മരിച്ചതോടെയാണ് ജീവിതം പ്രതിസന്ധിയിയായതെന്നും പിഞ്ചു കുട്ടികളുമായി ജീവിതത്തില്‍ കഷ്ടപ്പെട്ടെന്നും ഗായിക പറയുന്നു. കുട്ടികളോട് അവരുടെ പപ്പ മരിച്ചു പോയി എന്നു ബോധ്യപ്പെടുത്താനാണ് ഏറ്റവും ബുദ്ധിമുട്ടിയത്.

ആനിമേഷന്‍ സിനിമ അപ്

സിനിമകളും കാര്‍ട്ടൂണുകളുമെല്ലാം കുട്ടികളുടെ ശ്രദ്ധ പലപ്പോഴും തിരിച്ചു വിട്ടെങ്കിലും ആനിമേഷന്‍ ചിത്രം അപ്പിന്റെ സ്വാധീനമാണ് തനിക്കു തുണയായതെന്നാണ് സെലിന്‍ പറയുന്നത്.

എല്ലീ എന്ന കഥാപാത്രം

അപ്പ് എന്ന ചിത്രത്തില്‍ മരിച്ചു പോകുന്ന കഥാപാത്രമാണ് എല്ലി. എല്ലിയോടൊപ്പമാണ് പപ്പയിപ്പോഴെന്നാണ് താനവരെ ബോധ്യപ്പെടുത്തിയതെന്നു സെലിന്‍ പറയുന്നു.

English summary
Celebrated songstress Celine Dion credits animated movie Up for saving her life. The singer explains that it had helped her a lot to ease away the sudden loss of her husband. Dion states that it had made the life easy for her and her children.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam