»   » 12 ാം വയസ്സിലാണ് ഞങ്ങളുടെ പ്രണയം തളിര്‍ക്കുന്നത് -സെലിന്‍ ഡയോണ്‍

12 ാം വയസ്സിലാണ് ഞങ്ങളുടെ പ്രണയം തളിര്‍ക്കുന്നത് -സെലിന്‍ ഡയോണ്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ടൈറ്റാനിക് എന്ന സിനിമയിലെ മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനം ആലപിച്ച സെലിന്‍ ഡയോണിനെ ഓര്‍മ്മയില്ലേ. ഒരൊറ്റ ഗാനം കൊണ്ടു തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷക മനസ്സ് കീഴടക്കിയ സെലിന് പിന്നീട് ഒട്ടേറെ അവസരങ്ങളാണ് ലഭിച്ചത്.

ഇത്രയും വര്‍ഷത്തിനുള്ളില്‍ ഹോളിവുഡിലെ അറിയപ്പെടുന്ന ഗായികായി മാറിയ സെലിന്‍ തന്റെ ഭര്‍ത്താവിന്റെ വിയോഗത്തോടെ ജീവിതത്തോടു പൊരുതുകയാണിപ്പോള്‍. താനൊരിക്കലും തോല്‍ക്കില്ലെന്നും ഗായിക പറയുന്നു.

ഭര്‍ത്താവ് മരിച്ചു

ഒരു വര്‍ഷം മുന്‍പാണ് സെലിന്റെ ഭര്‍ത്താവ് മരിക്കുന്നത്. മൂന്നു കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തേണ്ട ചുമതല പിന്നീട് വലിയ ഉത്തരവാദിത്വമായെന്നു സെലിന്‍ പറയുന്നു.

ഭര്‍ത്താവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ല

ഭര്‍ത്താവിന്റെ വിയോഗം തനിക്കിനിയും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നാണ് സെലിന്‍ പറയുന്നത് .12ാം വയസ്സിലാണ് തങ്ങള്‍ കണ്ടു മുട്ടിയത് .പിന്നീട് പ്രണയത്തിന്റെ കാലമായിരുന്നു. അതിനു ശേഷം 1994 ലാണ് വിവാഹിതരായത്. സെലിന്‍ പറയുന്നു.

ഇന്നിനുവേണ്ടിയായിരിക്കണം ജീവിതം

ഇന്നിനു വേണ്ടിയായിരിക്കണം നമ്മുടെ ജീവിതമെന്നും നാളേയ്ക്കു വേണ്ടി ജീവിതം മാറ്റിവക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സെലിന്‍ പറയുന്നു. ജീവിതത്തില്‍ എല്ലാം ഒരിക്കലും പെര്‍ഫക്ട് ആയിരിക്കണമെന്നില്ലെന്നും നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഗായികയുടെ കണ്ടെത്തല്‍

ഈ ക്രിസ്മസിന് കുട്ടികള്‍ക്കൊപ്പം മൊണ്ടാനയില്‍

ഈ വരുന്ന ക്രിസ്മസ് വെക്കേഷന് കുട്ടികള്‍ക്കൊപ്പം കുടുംബ വീടായ മൊണ്ടാനയിലേക്കു തിരിക്കാനാണ് പദ്ധതി. അവിടെ അവര്‍ക്കിഷ്ടം പോലെ മഞ്ഞില്‍ കളിക്കമല്ലോ എന്നും സെലിന്‍ പറയുന്നു.

English summary
Renowned singer Celine Dion says that she has moved on over her husband's death and is now preparing to to spend this Christmas without him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam