»   » ഇനിയൊരു ജെയിംസ് ബോണ്ടാകുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് ഡാനിയല്‍ ക്രെയ്ഗ്

ഇനിയൊരു ജെയിംസ് ബോണ്ടാകുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് ഡാനിയല്‍ ക്രെയ്ഗ്

Posted By:
Subscribe to Filmibeat Malayalam

ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനു പിന്നാലെ നടന്‍ ഡാനിയല്‍ ക്രെയ്ഗും ജെയിംസ് ബോണ്ടിനെ കൈവിട്ടു. ഇനി ജെയിംസ് ബോണ്ടാകാന്‍ ഇല്ലെന്നാണ് താരം ഡാനിയല്‍ ക്രെയ്ഗ് പറഞ്ഞിരിക്കുന്നത്. ജെയിംസ് ബോണ്ട് ആകുന്നതിലും നല്ലത് ആത്മഹത്യയാണെന്നാണ് താരം പറഞ്ഞത്.

ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രത്തിലും ഡാനിയല്‍ ക്രെയ്ഗ് ആണ് നായകന്‍. സ്‌പെക്ട്രെ തിയറ്ററില്‍ എത്തുന്നതോടെ ഇനിയൊരു ജെയിംസ് ബോണ്ട് ചിത്രം ചെയ്യില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അടുത്ത ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് താരം ഉത്തരം പറഞ്ഞത് ഇങ്ങനെ, അതിലും ഭേദം തന്നെ അങ്ങ് കൊല്ലുന്നതാണ്. ഇനി ഒരിക്കലും ബോണ്ട് ചിത്രം ചെയ്യില്ല.

daniel-craig

ചെയ്യേണ്ടതൊക്കെ ചെയ്തു കഴിഞ്ഞു. ഇനി വിശ്രമം ആവശ്യമാണെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് നന്ദി പറയാനും ഡാനിയല്‍ മറന്നില്ല. ആത്മാര്‍ത്ഥതയോടെ ഇനി ബോണ്ട് ചിത്രം ചെയ്യാനാകില്ല. പിന്നെ പണം ഉണ്ടാക്കാന്‍ വേണ്ടി ചെയ്യണം. തല്‍ക്കാലം അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. മൂന്ന് ബോണ്ട് ചിത്രങ്ങളിലും നായകന്‍ ഡാനിയല്‍ ക്രെയ്ഗ് ആയിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം അടുത്ത ജെയിംസ് ബോണ്ടാകാന്‍ എത്തുന്നുവെന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഒരു കുറ്റവാളിയായി അഭിനയിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ ഡാനിയല്‍ ക്രെയ്ഗും കൈവിട്ടതോടെ ആരായിരിക്കും അടുത്ത ജെയിംസ് ബോണ്ട് എന്ന ചര്‍ച്ചയാണ് നടക്കുന്നത്.

English summary
Actor says he would do another Bond only ‘for the money’ and advised any successor in the role not to be rubbish: ‘You’ve got to step up’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam