''ജനുവരി 12 ന് നമ്മള്‍ കണ്ടു മുട്ടും''; വിന്‍ ഡീസലിനെ വരവേല്‍ക്കാനൊരുങ്ങി ദീപിക പദുകോണ്‍
ഹോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നതോടെ ദീപീക ലോകം മുഴുവന്‍ അറിയപ്പെടുന്ന നടിയായി മാറുമെന്നു വിന്‍ ഡീസല്‍ നേരത്തേ ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചിരുന്നു
പ്രശസ്ത ഹോളിവുഡ് നടന്‍ വിന്‍ ഡീസലിനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് നടി ദീപിക പദുകോണ്‍. നടനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് നടി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദീപിക വിന്‍ ഡീസലിനെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തിരിക്കുന്നത്.
ഞങ്ങളെല്ലാവരും നിങ്ങളെ കാത്തിരിക്കുകയാണ്. ജനുവരി 12ന് നമ്മള്‍ കണ്ടുമുട്ടും. ഞങ്ങള്‍ എല്ലാവരുടെയും സ്‌നേഹം അറിയിക്കുന്നു എന്നായിരുന്നു ദീപികയുടെ ട്വീറ്റ്. ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ട്രിപ്പിള്‍ എക്‌സ്: ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കെയ്ജിലെ നായകനാണ് വിന്‍ ഡീസല്‍.

ചിത്രത്തിന്റെ പ്രചരണത്തിനായാണ് നടന്‍ ഇന്ത്യയിലെത്തുന്നത്. ഹോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നതോടെ ദീപീക ലോകം മുഴുവന്‍ അറിയപ്പെടുന്ന നടിയായി മാറുമെന്നും ദീപികയുടെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടെന്നും വിന്‍ ഡീസല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു


Click it and Unblock the Notifications











