»   » ദീപികയ്ക്ക് ആക്ഷന്‍ റോളും ചേരും! വിന്‍ ഡീസലിനൊപ്പമുളള ദീപിക പദുകോണിന്റെ ചിത്രങ്ങള്‍ കാണൂ..

ദീപികയ്ക്ക് ആക്ഷന്‍ റോളും ചേരും! വിന്‍ ഡീസലിനൊപ്പമുളള ദീപിക പദുകോണിന്റെ ചിത്രങ്ങള്‍ കാണൂ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട നടിമാരിലൊരാളാണ് ദീപിക പദുകോണ്‍. ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും തന്റെ സാന്നിദ്യം അറിയിക്കാനുളള തയ്യാറെടുപ്പിലാണ് നടി. ഡി ജെ കാറുസോ സംവിധാനം ചെയ്യുന്ന എക്‌സ് എക്‌സ് എക്‌സ് -റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിലൂടെയാണ് നടി ഹോളിവുഡിലെത്തുന്നത്.

പ്രശസ്ത ഹോളിവുഡ് നടന്‍ വിന്‍ ഡീസലാണ് ചിത്രത്തിലെ നായകന്‍. ദീപികയോടൊപ്പമുള്ള അഭിനയത്തെ കുറിച്ച് നടന്‍ കഴിഞ്ഞ ദിവസം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ വീന്‍ ഡീസലിനൊപ്പമുള്ള ദീപികയുടെ ചിത്രങ്ങള്‍ കാണൂ..

വിന്‍ ഡീസല്‍ പറഞ്ഞത്

അഭിനയത്തെ വളരെയധികം അര്‍പ്പണബോധത്തോടെ സമീപിക്കുന്ന നടിയാണെന്നാണ് വിന്‍ ഡീസല്‍ ദീപികയെ കുറിച്ചു പറഞ്ഞത്.

തങ്ങള്‍ തമ്മില്‍ മികച്ച കെമിസ്ട്രി

തങ്ങള്‍ തമ്മില്‍ അഭിനയത്തില്‍ മികച്ച കെമിസ്ട്രിയാണെന്നും ദീപികയൊടൊത്ത് അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

ദീപികയെ ലോക മറിയും

ആദ്യ ഹോളിവുഡ് ചിത്രത്തിലൂടെ ദീപിക ലോകമൊട്ടുക്ക് ആരാധകരുള്ള നടിയായി മാറുമെന്നാണ് വിന്‍ ഡീസല്‍ പറയുന്നത്.

ചിത്രീകരണത്തിനിടയിലെ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു

ചിത്രീരണത്തിലെ ഒരോ നിമിഷവും താന്‍ ആസ്വദിക്കുകയായിരുന്നെന്നും വിന്‍ ഡീസല്‍ പറയുന്നു. പല രാജ്യങ്ങളിലായിട്ടായിരുന്നു ചിത്രീകരണം.

നടിയോടൊത്തുളള അഭിനയത്തില്‍ കംഫര്‍ട്ടബിളാണ്

ദീപികയോടൊത്തുള്ള അഭിനയത്തില്‍ താന്‍ വളരെ കംഫര്‍ട്ടബിളാണെന്നും നടന്‍ പറയുന്നു.

നടിയോടുളള സ്‌നേഹം വാക്കുകളിലൊതുക്കാനാവില്ല

ദീപികയോടുള്ള തന്‍െ സ്നേഹം വാക്കുകളിലൊതുക്കാനാവില്ലെന്നാണ് വിന്‍ ഡീസല്‍ പറയുന്നത്.

ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും

2017 ജനുവരി 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മറ്റു താരങ്ങള്‍

നീന ഡൊബ്‌റേവ്,റബ്ബി റോസ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്.

ആക്ഷന്‍ ചിത്രം

ആക്ഷന്‍ ചിത്രം സാന്‍ഡര്‍ കേജിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമായിരുന്നു

ദീപിക പദുക്കോണിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
deepika and vin diesel on the sets of xxx: the return of xander cage. the film releasing on january 20 2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam