»   » ഹോളിവുഡ് സംവിധായകന്‍ ടോണി സ്‌കോട്ട് ജീവനൊടുക്കി

ഹോളിവുഡ് സംവിധായകന്‍ ടോണി സ്‌കോട്ട് ജീവനൊടുക്കി

Posted By:
Subscribe to Filmibeat Malayalam
Tony Scott
ഹോളിവുഡിലെ ജനപ്രിയ സിനിമകളുടെ സൃഷ്ടാവായ സംവിധായകന്‍ ടോണി സ്‌കോട്ട് (68) ലോസ് ആഞ്ചലസിലെ കൗണ്ടി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കി.

ലോസ് ആഞ്ചലസിലെ വിന്‍സെന്റ് തോമസ് ബ്രിഡ്ജില്‍ നിന്നാണ് സ്‌കോട്ട് ചാടിയത്. പാലത്തിന് സമീപം പാര്‍ക്കു ചെയ്തിരുന്ന കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.35ഓടെയാണ് പാലത്തില്‍ നിന്നും ആരോ ചാടിയതായി പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ടോണി സ്‌കോട്ടാണെന്ന് തിരിച്ചറിയുകയായിരുന്നു.

സാന്‍പെട്രോ മുതല്‍ ടെര്‍മിനല്‍ ഐലന്‍ഡ് വരെ നീളുന്ന ഈ ഭീമന്‍ തൂക്കുപാലത്തില്‍ ടോണി സ്‌കോട്ട് ഇടയ്ക്ക് വച്ച് കാര്‍ നിര്‍ത്തി പുറത്തിറങ്ങി പാലത്തിന്റെ കൈവരികളില്‍ കയറി നിന്നിട്ട് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. മൃതദേഹം പിന്നീട് കണ്ടെടുത്തു.

ബ്രിട്ടനില്‍ ജനിച്ച ടോണി സ്‌കോട്ട് ലോസ് ആഞ്ചല്‍സിലായിരുന്നു താമസം. ബെവര്‍ലി ഹില്‍സ് കോപ് 2, ടോപ് ഗണ്‍, ഡേയ്‌സ് ഓഫ് തണ്ടര്‍, എനിമി ഓഫ് ദ സ്റ്റേറ്റ്. മാന്‍ ഓണ്‍ ഫയര്‍, ദേജാ വു, ദി ടേക്കിങ് ഓഫ് പെല്‍ഹാം 1 2 3 തുടങ്ങിയവയാണ് ടോണിയുടെ ജനപ്രിയ ചിത്രങ്ങള്‍.
മുന്‍ നടി കൂടിയായ ഡോണയാണ് ഭാര്യ. ഇരട്ടക്കുട്ടികളായ ഫ്രാങ്ക്, മാക്‌സ് എന്നിവര്‍ മക്കളാണ്. എലിയന്‍സ്, ഗ്ലാഡിയേറ്റര്‍ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ റിഡ്‌ലി സ്‌കോട്ട് സഹോദരനാണ്.

വലിയ കപ്പലുകള്‍ക്ക്് സുഗമമായി കടന്നു പോകാന്‍ കഴിയുന്ന രീതിയില്‍ വലിയ ഉയരത്തിലാണ് വിന്‍സെന്റ് തോമസ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. കടല്‍ നിരപ്പില്‍ നിന്നും 185 അടി ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ചാടിയാല്‍ മരണം ഏതാണ്ട് ഉറപ്പാണെന്നതിനാല്‍ ഇതിന് മുമ്പും പലരും ഈ പാലം ആത്മഹത്യ കേന്ദ്രമാക്കിയിട്ടുണ്ട്. 1964ലെ ഒളിന്പിക്‌സ് ഡൈവിംഗ് വെങ്കല മെഡല്‍ ജേതാവായിരുന്ന ലാറി ആന്‍ഡേഴ്‌സന്‍ 1990ല്‍ ഈ പാലത്തില്‍ നിന്ന് ചാടി ഡൈവിംഗ് റെക്കാഡ് സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അദ്ദേഹത്തിന്റെ ജീവനെടുത്തു.

ഹോളിവുഡ് ബ്ലോക്ക് ബസ്റ്റര്‍ സിനിമകളായ ചാര്‍ലീസ് ഏഞ്ചല്‍സ്, ഗോണ്‍ ഇന്‍ 60 സെക്കന്‍ഡ്‌സ്, ദ ഫാസ്റ്റ് ആന്‍ഡ് ദ ഫ്യൂരിയസ് തുടങ്ങിയ സിനിമകളിലെ ചില രംഗങ്ങള്‍ ഈ പാലത്തില്‍ വച്ചാണ് ചിത്രീകരിച്ചത്.

English summary
Tony Scott, director of Hollywood hits such as Top Gun, Days of Thunder and Beverly Hills Cop II, died on Sunday (August 20) after jumping from a Los Angeles County bridge, authorities said

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam