»   » നിരൂപകരുടെ മുഴുവന്‍ മാര്‍ക്കും നേടി ഡണ്‍കിര്‍ക്ക്!!! യുദ്ധ സിനിമകളുടെ അവസാന വാക്ക്!!!

നിരൂപകരുടെ മുഴുവന്‍ മാര്‍ക്കും നേടി ഡണ്‍കിര്‍ക്ക്!!! യുദ്ധ സിനിമകളുടെ അവസാന വാക്ക്!!!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയുടെ ഭാഷ ദൃശ്യങ്ങളാണെന്ന് തന്റെ ചിത്രങ്ങള്‍ കൊണ്ട് അടിവരയിടുന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. 1998ല്‍ ആദ്യ സിനിമ പുറത്തിറക്കിയ നോളന്‍ ഇക്കാലയളവില്‍ സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍ മാത്രം. നോളന്റെ പന്ത്രണ്ടാമത്തെ ചിത്രമായ ഡണ്‍കിര്‍ക്ക് വെളിയാഴ്ച  ഇന്ത്യയിലെ തിയറ്ററുകളിലെത്തുകയാണ്. പ്രവ്യു ഷോ കണ്ട നിരൂപകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത് യുദ്ധ സിനിമകളുടെ അവസാന വാക്കെന്നാണ്. 

നിരൂപകരില്‍ അധികവും മുഴുവന്‍ മാര്‍ക്കും നല്‍കുന്ന ഡണ്‍കിര്‍ക്കിനെ ക്രിസ്റ്റഫര്‍ നോളന്‍ തന്നെ വിശേഷിപ്പിക്കുന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും മികച്ച കഥയെന്നാണ്. ഇന്റര്‍സ്റ്റെല്ലര്‍ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം യുദ്ധ സിനിമയുമായിട്ടാണ് നോളന്‍ എത്തുന്നത്. 

യുദ്ധത്തിന്റെ അര്‍ത്ഥ ശൂന്യത

യുദ്ധത്തിന്റെ അര്‍ത്ഥ ശൂന്യതയെ വ്യക്തമാക്കുന്ന ചിത്രമാണ് ഡണ്‍കിര്‍ക്ക് എന്നാണ് ചിത്രത്തേക്കുറിച്ച് നിരൂപകര്‍ പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ സംഭവിക്കുന്നത്. സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് ബാച്ചില്‍ പെട്ടുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക

1940ലെ സംഭവമാണ് ചിത്രം പറയുന്നത്. ഡണ്‍കിര്‍ക്ക് ബീച്ചില്‍ ജര്‍മ്മന്‍ സൈന്യത്താല്‍ വളയപ്പെട്ട് ശത്രു സൈന്യത്തിന് കീഴടങ്ങലോ മരണമോ മാത്രം തിരഞ്ഞെടുക്കാന്‍ കഴിയുന്ന സഖ്യകക്ഷി സൈനീകരുടെ ജീവന്‍ മരണ പോരാട്ടമാണ് സിനിമ.

എന്തുകൊണ്ട് ഏറ്റവും മികച്ച കഥ?

സസ്‌പെന്‍സ് ചിത്രങ്ങളുടെ ഏറ്റവും മുകളിലായിരിക്കും ഡണ്‍കിര്‍ക്കിന്റെ സ്ഥാനം. മരണമോ കീഴടങ്ങലോ മാത്രം മുന്നിലുള്ള സഖ്യകക്ഷി സൈനീകരുടെ സാഹചര്യങ്ങളാണ് ചിത്രം വിവരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് എങ്ങനെ വരുന്നു എന്നതാണ് ഡണ്‍ക്രിക്കിനെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും മികച്ച കഥ എന്ന് നോളന്‍ പറയാന്‍ കാരണം.

അതിശയിപ്പിക്കുന്ന കാഴ്ചാനുഭവം

അതിശയിപ്പിക്കുന്ന കാഴ്ചാനുഭവമാണ് ഡണ്‍കിര്‍ക്കിലൂടെ നോളന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. പ്രേക്ഷന് ചുറ്റിലും പേടിയും അരക്ഷിരാതാവസ്ഥയും സൃഷ്ടിക്കുന്ന ദൃശ്യാനുഭവമാണ് ഡണ്‍കിര്‍ക്ക്. നോളന്റെ ദൃശ്യ ഭാഷ തന്നെയാണ് ഡണ്‍കിര്‍ക്കിലും മികവുറ്റ് നില്‍ക്കുന്നത്.

മൂന്ന് സമാന്തര കഥകള്‍

കരയിലും വായുവിലും വെള്ളത്തിലുമായി നടക്കുന്ന മൂന്ന് കഥകളെ സമാന്തരമായി അവതരിപ്പിക്കുകയാണ് ക്രിസ്റ്റഫര്‍ നോളന്‍ ഡണ്‍കിര്‍ക്കിലൂടെ. പ്രേക്ഷകര്‍ ഇവ മൂന്നും ജീവിതവുമായി സമരപ്പെടുത്തുമ്പോള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അത് മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങളാണ്.

English summary
Dunkirk movie review: Christopher Nolan’s war movie is an unrelenting, unstoppable force of nature, an existential masterpiece powered by a terrific Hans Zimmer score. Rating: 5 stars.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam