»   » ലോകത്തെ മയക്കുന്ന മാദകത്തിടമ്പുകള്‍

ലോകത്തെ മയക്കുന്ന മാദകത്തിടമ്പുകള്‍

Posted By:
Subscribe to Filmibeat Malayalam

സുന്ദരികളുടെ രാജ്ഞി, ലോകത്തെ മയക്കുന്ന മാദകത്തിടമ്പ്...ഹോളിവുഡ് താരം മിലാ കുനിസിനെ എസ്‌ക്വയര്‍ മാസിക വിശേഷിപ്പിയ്ക്കുന്നത് ഇങ്ങനെ.... ജീവിച്ചിരിയ്ക്കുന്ന സുന്ദരിമാരില്‍ സെക്‌സിയെന്ന (സെക്‌സിയസ്റ്റ് വുമണ്‍ അലൈവ്) വിശേഷണമാണ് കുനിസിന് പുരുഷന്മാരുടെ മാഗസിനായ എസ്‌ക്വയര്‍ ചാര്‍ത്തിക്കൊടുത്തത്.

ദാറ്റ് സെവന്റീസ് ഷോ എന്ന ടിവി കോമഡിയിലൂടെ പ്രശസ്തയായ ഈ ഇരുപത്തിയൊന്‍പതുകാരി ലോകത്തെ ഏറ്റവും സുന്ദരിയെന്നതില്‍ സംശയമേതുമില്ലെന്ന് പുരുഷ മാസികയായ എസ്‌ക്വയറിന്റെ വെബ്‌സൈറ്റ് വിവരിക്കുന്നു.

ദാറ്റ് സെവന്റീസ് ഷോ എന്ന ടിവി കോമഡിയിലൂടെ പ്രശസ്തയായ ഈ ഇരുപത്തിയൊന്‍പതുകാരി ലോകത്തെ ഏറ്റവും സുന്ദരിയെന്നതില്‍ സംശയമേതുമില്ലെന്ന് പുരുഷ മാസികയായ എസ്‌ക്വയറിന്റെ വെബ്‌സൈറ്റ് വിവരിക്കുന്നു. ഉക്രെയ്ന്‍ സ്വദേശിയായ മിലാ കുനിസ് അടുത്തിടെ അഭിനയിച്ച ടെഡ് എന്ന ചലച്ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായിരുന്നു. ഓസ്: ദ് ഗ്രേറ്റ് ആന്‍ഡ് പവര്‍ഫുളാണ് മിലായുടേതായി പുറത്തിറങ്ങാനുളള ചിത്രം. ഇനി തിയറ്ററുകളിലെത്തുന്നത്.

ലോകത്തെ മയക്കുന്ന മാദകത്തിടമ്പുകള്‍

മാദകത്തിടമ്പ് പട്ടികയില്‍ മിലാ കുനിസിന് തൊട്ടുപിന്നാലെ നില്‍ക്കുന്നത് ജസീക്ക് ചാസ്റ്റെനാണ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സാന്നിധ്യമറിയിച്ച ഈ അമേരിക്കന്‍ സുന്ദരിയുടെ പ്രധാന സിനിമകള്‍, ദ ഹെല്‍പ്, ദ ഡെബ്റ്റ്, ടേക്ക് ഷെല്‍ട്ടര്‍, ദ ട്രീ ഓഫ് ലൈഫ് എന്നിവയാണ്. ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജെസീക്കയ്ക്ക് ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചിട്ടുണ്ട്.

ലോകത്തെ മയക്കുന്ന മാദകത്തിടമ്പുകള്‍

ദ പ്രിന്‍സസ് ഡയറീസിലെ രാജകുമാരിയായി മിന്നിത്തിളങ്ങിയ ആനിക്കൊച്ചും മാദകത്തിടമ്പുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. തകര്‍പ്പന്‍ അഭിനം കാഴ്ചവച്ച ബ്രോക്ക് ബാക്ക് മൗണ്ടന്‍ ഹവോക്ക് എന്നീ സിനിമകള്‍ക്ക് പുറമെ ഹോളിവുഡിലെ ഒരുപിടി പണംവാരിപ്പടങ്ങളിലും ആനി ആനി ഹാത്ത്‍വേ മുഖം കാണിച്ചിട്ടുണ്ട്.

ലോകത്തെ മയക്കുന്ന മാദകത്തിടമ്പുകള്‍

ഹോളിവുഡിലെ ആക്ഷന്‍ താരമായ ടോം ക്രൂസുമായുള്ള അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാറ്റി ഹോംസാണ് എസ്‌ക്വയറിന്റെ മറ്റൊരു കണ്ടെത്തല്‍. ആറു വയസ്സുകാരി മകളുള്ള കാറ്റിയുടെ മാദകത്വത്തിന് ഒട്ടും ഉടവു തട്ടിയിട്ടില്ലെന്നാണ് മാഗസിന്‍ അറിയിക്കുന്നത്. ഇനിയുമൊരു സുന്ദരി കൂടി എസ്‌ക്വയറിന്റെ ലിസ്റ്റിലുണ്ട്. ഒരുപക്ഷേ ഈ സുന്ദരിയെ കണ്ടാല്‍ നമ്മില്‍ പലരുടെയും സൗന്ദര്യസങ്കല്‍പ്പം ചീട്ടുകൊട്ടാരം പോലെ തകരുമെന്നുറപ്പ്.

ലോകത്തെ മയക്കുന്ന മാദകത്തിടമ്പുകള്‍

തൊലിവെളുപ്പും വടിവൊത്ത ശരീരവുമുണ്ടെങ്കിലേ സുന്ദരിയാവൂയെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഗാബൊറൈ സിഡ്ബി. 2009ല്‍ ഹോളിവുഡ് ചിത്രമായ പ്രഷ്യസിലൂടെ അരങ്ങേറുമ്പോള്‍ തന്നെ അക്കാഡമി അവാര്‍ഡ് നോമിനേഷന്‍ നേടിയെടുക്കാന്‍ ന്യൂയോക്കുകാരിയ്ക്ക് കഴിഞ്ഞു.

English summary
Actress Mila Kunis has been dubbed "the sexiest woman alive" by Esquire magazine in its November issue out this week

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam