»   » ഡാ വിഞ്ചി കോഡിന്റെ സംവിധായകന്റെ 'ഇന്‍ഫേര്‍ണോ' തീര്‍ച്ചയായും കാണണം എന്നു പറയാനുള്ള 5 കാരണങ്ങള്‍

ഡാ വിഞ്ചി കോഡിന്റെ സംവിധായകന്റെ 'ഇന്‍ഫേര്‍ണോ' തീര്‍ച്ചയായും കാണണം എന്നു പറയാനുള്ള 5 കാരണങ്ങള്‍

By: അക്ഷയ്‌
Subscribe to Filmibeat Malayalam

കുറേ കാലങ്ങള്‍ക്ക് ശേഷം റോന്‍ ഹവാര്‍ഡും ടോം ഹാങ്ക്‌സും ഒന്നിക്കുന്ന ചിത്രമാണ് ഇന്‍ഫര്‍ണോ. 2016ല്‍ വരാനിരിക്കുന്ന അമേരിക്കന്‍ ത്രില്ലറാണ് ചിത്രം. 2013ല്‍ പുറത്തിറങ്ങിയ ഡൈന്‍ ബ്രൗണ്‍ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ടോം ഹാങ്ക്‌സിനൊപ്പം ഇര്‍ഫാന്‍ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ചിത്രം റിലീസിനെത്തുന്നത് വന്‍ പ്രതീക്ഷയോടെയാണ്. ഒപ്പം തന്നെ ഫെലിസ്റ്റി ജോണ്‍,ഒമര്‍ സൈ,സിഡ്‌സെ ബാപ്പെറ്റെ ക്‌നഡ്‌സനെ,ബെന്‍ ഫോസ്റ്റര്‍ എന്നിവരും പ്രധാനവെഷം ചെയ്യുന്നു. നിര്‍ബന്ധമായും ഈ ചിത്രം കണ്ടിരിക്കണം എന്നു പറയാനുള്ള അഞ്ച് കാരണങ്ങള്‍ നോക്കൂ.

റോബര്‍ട്ട് ലാങ്ഡന്റെ യാത്ര

ലോകത്തില്‍ തന്നെ എല്ലാവരും അറിയപ്പെടുന്ന സാങ്കല്‍പ്പിക കഥാപാത്രമാണ് റോബര്‍ട്ട് ലാങ്ഡണ്‍. ഡാ വിഞ്ചി കോഡിലെ അതേ കഥാപാത്രം മനുഷ്യസമൂഹത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ പര്യാപ്തമായൊരു ജൈവായുധത്തെ തുറന്നുവിട്ടശേഷം ആത്മഹത്യ ചെയ്ത ഒരു ഭ്രാന്തന്‍ ശാസ്ത്രകാരനില്‍ നിന്നും ഈ ലോകത്തെ അതിസാഹസികമായി രക്ഷപ്പെടുത്തുകയാണ്.

സംഖ്യാ കടങ്കഥകള്‍

റോന്‍ ഹൊവാര്‍ഡ് എന്ന സംവിധായകന്റെ ലോക കുതിപ്പ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമായിരിക്കും ഇന്‍ഫേര്‍ണോ. പ്രേക്ഷകര്‍ക്ക് പുതിയ ഒരു കൂട്ടം ഗണിത ശാസ്ത്ര കടങ്കഥകളും മറ്റും പരിഹരിക്കാന്‍ അവസരം നല്‍കും ഇന്‍ഫേര്‍ണോ എന്ന ചിത്രം.

ഇര്‍ഫാന്‍ ഖാന്‍

ചിത്രത്തിലെ മര്‍മ്മ പ്രധാനമായ കഥാപാത്രമാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്. കഥയിലെ പ്രതിനായകനാണ് 'ദിപ്രൊവോസ്റ്റി' . പ്രൊവോസ്റ്റി എന്ന കഥാപാത്രത്തെയാണ് ഇര്‍ഫാന്‍ ഖാന്‍ അനശ്വരമാക്കുന്നത്.

കാത്തലിക് സഭ

ഡാന്‍ ബ്രൗണ്‍സ് പഴയ കാത്തലിക്ക് സഭയുടെ ലോജിക്കിലേക്ക് തന്നെയാണ് വീണ്ടും കണ്ണു തുറക്കുന്നത്. നിരീശ്വവാദിയുടെ തെറ്റ് തിരുത്തലായിരുന്നു ഡാ വിഞ്ചി കോഡിലൂടെ പ്രതിപാതിച്ചത്. എന്നാല്‍ പുതിയ കത്തലിക്‌സ് നേതൃത്വത്തിന്റെ അപ്രഖ്യാതിയെ കുറിച്ചാണ് ഇന്‍ഫേര്‍ണോയില്‍ പ്രതിപാതിക്കുന്നത്.

ത്രില്ലര്‍

ഇന്‍ഫേണ്‍ എന്ന നോവല്‍ എല്ലാവരും വായിച്ചു കാണും. എന്നാല്‍ എന്തായിലും ഇതിന്റെ ആര്‍ട് രൂപം കൂടി കാണണം. മുനുഷ്യ വംശത്തെ മുഴുവന്‍ കൊന്നു കളയുന്ന ഭീകരതയുടെ വക്കിലാണ് നാം. ഇത് തകര്‍ക്കാനുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഈ ചിത്രത്തിലൂടെ സാധിക്കും.

English summary
It has been a long time since we saw Ron Howard and Tom Hanks together in a movie based on a Dan Brown masterpiece. But if you are desperately waiting for one, then the time has come to book a cozy chair at a theater near you.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam