»   » ടൈറ്റാനിക് മാത്രമല്ല, ഈ ദിവസം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട റൊമാന്റിക് ചിത്രങ്ങള്‍!!

ടൈറ്റാനിക് മാത്രമല്ല, ഈ ദിവസം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട റൊമാന്റിക് ചിത്രങ്ങള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam
പ്രണയ കഥ പറഞ്ഞ ചിത്രങ്ങള്‍ ഒത്തിരിയുണ്ട്. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമെ ഹോളിവുഡിലും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന ചില റൊമാന്റിക് ചിത്രങ്ങളുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ജയിംസ് കാമറൂണിന്റെ ടൈറ്റാനിക് അതിലൊന്നാണ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിലുണ്ട്.

ഫെബ്രുവരി 14, പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ദിനം. ഈ ദിനത്തില്‍ മലയാളി പ്രേക്ഷകര്‍ എന്നും കാണാന്‍ കൊതിയ്ക്കുന്ന ചില ഹോളിവുഡ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ടൈറ്റാനിക്

1997ല്‍ ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ടൈറ്റാനിക്. ലിയോനാര്‍ഡോ ഡി കാപ്രിയോ, കേറ്റ് വിന്‍സലറ്റ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. വളരെ വ്യത്യസ്തമായ പ്രണയ കഥ പറഞ്ഞ ചിത്രം ഓരോ പ്രേക്ഷകന്റെയും കണ്ണുനീരിന് സാക്ഷിയായിട്ടുണ്ട്.

എ വാക്ക് ടു റിമംബര്‍

2002ല്‍ ആദം ഷങ്ക് മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് എ വാക്ക് ടു റിമംബര്‍. മാന്റി മൂരെ, ഷെന്‍ വെസ്റ്റ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാന്‍സര്‍ രോഗികളായ ചിത്രത്തിലെ കഥാപാത്രങ്ങളായ ലണ്ടന്‍ കാര്‍ട്ടറിന്റെയും ജാമി സുല്ലീവന്റെയും ഹൃദയത്തില്‍ തൊടുന്ന പ്രണയ കഥയാണ് എ വാക്ക് ടു റിമംബര്‍. നിക്കോളാസ് സ്പാര്‍ക്ക്‌സാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ദി നോട്ട്ബുക്ക്

2004ല്‍ നിക്ക് കസവെറ്റ്‌സ് സംവിധാനം ചെയ്ത ചിത്രമാണ് ദി നോട്ട്ബുക്ക്. റാച്ചല്‍ മെക്കാഡമ്‌സും റ്യാന്‍ ഗോസ്ലിങും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ആലി ആന്റ് നോ എന്നീ രണ്ട് കഥാപാത്രങ്ങളുടെ പ്രണയകഥയാണ് ചിത്രം. യഥാര്‍ത്ഥ പ്രണയത്തെ കുറിച്ച് പറയുന്ന ചിത്രം നല്ലൊരു സോഷ്യല്‍ മെസേജും നല്‍കുന്നുണ്ട്.

പിഎസ് ഐ ലവ് യൂ

റിച്വാര്‍ഡ് ലാ ഗ്രേവിനസ് സംവിധാനം ചെയ്ത ചിത്രം. ഹിലാരി സ്വാങ്ക്, ഗെരാര്‍ഡ് ഭട്ടലര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൃദയത്തില്‍ തൊടുന്ന ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. യുവാവും യുവതിയും പ്രണയിച്ച് വിവാഹം കഴിക്കുന്നതും പിന്നീട് ഭര്‍ത്താവിന്റെ മരണ ശേഷമുള്ള വിധവയായ ഭാര്യയുടെ പിന്നീടുള്ള ജീവിതമാണ് പിഎസ് ഐ ലവ് യൂ.

സ്വീറ്റ് നവംബര്‍

2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വീറ്റ് നവംബര്‍. പാറ്റ് ഒ കോണ്ണറാണ് ചിത്രം സംവിധാനം ചെയ്തത്. ക്യൂനു റിവീസ്, ചാര്‍ലീസ് തെരോണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാറ ഡീവര്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. സാറ ഡീവര്‍ എന്ന പെണ്‍കുട്ടി ഓരോ മാസവും ഓരോ യുവാവിനെ കാണുന്നു. എന്നാല്‍ ഇവരിലൊന്നും സാറ തൃപ്തയാകുന്നില്ല. പിന്നീട് നവംബര്‍ മാസത്തില്‍ നെല്‍സണ്‍ എന്ന യുവാവിനെ സാറ കാണുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതുമാണ് ചിത്രം.

English summary
Five Romantic Movies To Watch This Valentine’s Day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam