twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകള്‍ക്ക് പാന്റ്‌സ് ധരിക്കാമെങ്കില്‍ പുരുഷന് ഗൗണും ധരിക്കാം!! നടന്റെ വസ്ത്രധാരണം വിവാദമാകുന്നു

    താരത്തിന്റെ വസ്ത്രധാരണം വിവാദമായിട്ടുണ്ട്.

    |

    എല്ലാ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഓസ്കാർ വേദിയാകാറുണ്ട്. സിനിമയിലെ വനിത പ്രവർത്തകർക്ക് നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്ക് എതിരെയുളള മീടൂ ക്യാംപെയ്ൻ ശക്തി ആർജിച്ചത് ഒരു ഓസ്കാർ‌ വേദിയിലായിരുന്നു. ഇതുപോലുള്ള നിരവധി വിവാദ വിഷയങ്ങൾ വേദിയിൽ ചർച്ചയാകാറുണ്ട്. 91 ാം മത് ഓസ്കാർ അവാർഡ് ദാന ചടങ്ങായിരുന്നു ലോസ് ആഞ്ചലസിൽ നടന്നത്.

    മിനിട്ടുകൾ ദൈർഘ്യമുള്ള നെടു നീളൻ ഡയലോഗ്!! നിരവധി റീടേക്കുകൾ... ക്ഷമ കൈവിടാതെ വിജയ് സേതുപതി, വീഡിയോ വൈറൽമിനിട്ടുകൾ ദൈർഘ്യമുള്ള നെടു നീളൻ ഡയലോഗ്!! നിരവധി റീടേക്കുകൾ... ക്ഷമ കൈവിടാതെ വിജയ് സേതുപതി, വീഡിയോ വൈറൽ

    ഇക്കുറിയും ഓസ്ക്കാറിനെ ചുറ്റിപ്പറ്റി വിവാദങ്ങളും വിമർശനങ്ങളും തലപൊക്കിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നത് ഓസ്കാർ പുരസ്കാര വേദിയിലെ അമേരിക്കൻ ഗായകനും നടനുമായ ബില്ലി പോർട്ടറിന്റെ വസ്ത്രധാരണമാണ്. റെഡ്കാർപ്പറ്റിൽ മനോഹരമായ വസ്ത്രം ധരിച്ച് നിരവധി സിനിമ പ്രവർത്തകർ എത്തിയെങ്കുലും ക്യാമറ കണ്ണുകൾ തറച്ചത് ബില്ലി പോർട്ടറെയായിരുന്നു. താരത്തിന്റെ വസ്ത്രധാരണം വിവാദമായിട്ടുണ്ട്.

     ഓസ്കാറിൽ താരമായത് ഈ കറുത്ത മുത്തുകൾ!! കാർട്ടർ, ബെച്ച് ലർ, കിങ്.... നേടിയെടുത്തത് ചരിത്ര നേട്ടം ഓസ്കാറിൽ താരമായത് ഈ കറുത്ത മുത്തുകൾ!! കാർട്ടർ, ബെച്ച് ലർ, കിങ്.... നേടിയെടുത്തത് ചരിത്ര നേട്ടം

      മുകളിൽ സ്യൂട്ടും അരക്കു താഴെ ഗൗണും

    മുകളിൽ സ്യൂട്ടും അരക്കു താഴെ ഗൗണും


    അരയ്ക്കു മുകളിൽ സ്യൂട്ടും അരക്കു കീഴെ ഗൗൺ പേലെയുളള പ്രത്യേക വസ്ത്രം ധരിച്ചാണ് ബില്ലി പോർചട്ടർ ഓസ്കാർ വേദിയിൽ എത്തിയിരിക്കുന്നത്. ചടങ്ങിൽ എത്തിയ പലരും ബില്ലിന്റെ വസ്ത്രം കണ്ട് അതിശയിച്ചു നിന്നു പോയി. ലോകമെമ്പാടുമുള്ള ജനങ്ങൾ ഉറ്റു നോക്കുന്ന പുരസ്കാരദാന ചടങ്ങളാണ് ഓസ്കാർ. ഈ വേദിയിൽ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.

    സ്ത്രീകൾക്ക് പാന്റ് ധരിക്കാം

    സ്ത്രീകൾക്ക് പാന്റ് ധരിക്കാം

    ബില്ലി പോർട്ടർ തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് വൻ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പിന്തുണക്കുന്നതിൽ അധികം പേരും ഫാഷൻ ഡിസൈനർമാരാണ്. സ്ത്രീകൾക്ക് പാന്റ് ധരിക്കാമെങ്കിൽ പുരുഷന്മാർക്ക് ഗൗണും ധരിക്കാമെന്നായിരുന്നു പ്രശസ്ത ഫാഷൻ ഡിസൈനറായ വെനേ, ഫ്രെഡ്മാന്റെ അഭിപ്രായം. വെനേസയുടെ വാക്കുകൾ ബില്ലി പോർട്ടർ ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്.

     ഗ്രീൻബുക്കിനെതിരെ കടുത്ത വിമർശനം

    ഗ്രീൻബുക്കിനെതിരെ കടുത്ത വിമർശനം

    ഓസ്കാറിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീൻബുക്കിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്. ഓസ്കാറിൽ ഇടം നേടുന്ന ഏറ്റവും മോശമായ ചിത്രമെന്നാണ് ഗ്രീൻബുക്കിനെ ലോസ് അഞ്ജലീസ് വിശേഷിപ്പിക്കുന്നത്. ചിത്രത്തിന് ഓസ്കാർ കിട്ടിയതിന്റെ പശ്ചാത്തലത്തിൽ ബ്ലാക്ലാൻസ്മാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ സ്പൈക്ക് ലീ ഡോൾബി തിയേറ്ററിൽ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങി പോകാൻ ശ്രമിച്ചു എന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ബ്ലാക്ലാൻസ്മാനും ഉൾപ്പെട്ടിരുന്നു.

       ഗ്രീൻബുക്കിന് മൂന്ന് പുരസ്കാരങ്ങൾ

    ഗ്രീൻബുക്കിന് മൂന്ന് പുരസ്കാരങ്ങൾ

    പീറ്റർ ഫാരിലി സംവിധാനം ചെയ്ത ത് ഗ്രീൻബുക്കിന് മൂന്ന് പുരസ്കാരങ്ങളാണ് നേടിയത്. വംശവെറിക്കാരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഇറ്റാലിയൻ ബൗൺസറെ വാടകയ്ക്കെടുത്ത് യാത്ര പുറപ്പെടുന്ന ആഫ്രിക്കൻ വംശജനായ പീയാനിസ്റ്റിന്റെ കഥായാണ് ഹ്കീൻബുക്കിന്റെ ഇതിവൃത്തം.എന്നാല്‍ മികച്ച ചിത്രമായി ഗ്രീന്‍ ബുക്കിനെ തിരഞ്ഞെടുത്തതിലാണ് പലരും അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.

    English summary
    From Billy Porter's tuxedo gown to Rami Malek winning the best actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X