മിനിസ്‌ക്രീനിലെ ബാഹുബലി, ഗെയിം ഓഫ് ത്രോണ്‍സ് ഏഴാം സീസണ്‍ ഗംഭീര ട്രെയിലര്‍ കാണാം...
മിനി സ്‌ക്രീനിലെ ബാഹുബലി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഗെയിം ഓഫ് ത്രോണ്‍സ്. ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയുടെ ഏഴാം സീസണ്‍ മറ്റ് ആറ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന യുദ്ധ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്. മഞ്ഞ്, തീ, ഡ്രാഗണ്‍, യുദ്ധം എന്നിവയാണ് ഏഴാം സീസണിലെ പ്രത്യേകത.

പ്രേക്ഷകര്‍ ആകാംഷ പൂര്‍വം കാത്തിരിക്കുന്ന ഏഴാം സീസണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂലൈ മുതല്‍ എച്ച്ബിഒയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഗെയിം ഓഫ് ത്രോണ്‍സ് ഏഴാം സീരീസ് ഐതിഹാസിക യുദ്ധ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്. അയണ്‍ ത്രോണ്‍ സംരക്ഷിക്കാനുള്ള സേര്‍സെ ലാനിസ്റ്റെറിന്റെ ശ്രമങ്ങളാണ് ഏഴാം സീസണിന്റെ ഇതിവ്യത്തം. പ്രേക്ഷകരുടെ ആകാംഷയും പ്രതീക്ഷയും വര്‍ദ്ധിപ്പിക്കുന്നതാണ് സീരീസിന്റെ ട്രെയിലര്‍. ജൂലൈ പതിനാറ് മുതല്‍ ഏഴാം സീസണ്‍ ടെലികാസ്റ്റ് ചെയ്യും.


Click it and Unblock the Notifications











