»   » ബാഹുബലിയിലെ ശിവകാമി ദേവി ഗെയിം 'ഓഫ് ത്രോണ്‍സി'ലും ഹിറ്റായെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം!

ബാഹുബലിയിലെ ശിവകാമി ദേവി ഗെയിം 'ഓഫ് ത്രോണ്‍സി'ലും ഹിറ്റായെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യയിലെ സിനിമാ ലോകത്തെ ഞെട്ടിച്ച ബ്രഹ്മാന്‍ഡ ചിത്രമായിരുന്നു ബാഹുബലി. ബോക്‌സ് ഓഫീസില്‍ നിലവിലുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ മറികടന്ന ചിത്രം വലിയൊരു ചരിത്രം എഴുതി ചേര്‍ക്കുകയായിരുന്നു. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിച്ച ചിത്രം ഒരു സര്‍പ്രൈസുമായി ചിത്രം പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യക്കാരെ മുഴുവനെയും കാത്തിരിപ്പിച്ചത് ഒരു വര്‍ഷമായിരുന്നു.

വിനുവിനെ തെറി പറഞ്ഞ അനിത നായരുടെ വാക്കുകള്‍ ദിലീപിനിട്ടുള്ള എട്ടിന്റെ പണിയായിരുന്നു!

ചൈനയില്‍ പോയി ഹിറ്റായ ആമിര്‍ ഖാന് അവിടുത്തെ ഫാന്‍സ് ക്ലബ്ബ് ഒരുക്കിയത് കിടിലന്‍ സമ്മാനം!

ഇന്ന് ടോള്‍ മീഡിയ ശക്തി പ്രാപിച്ചിരിക്കുന്നതിനാല്‍ എന്തെങ്കിലും കോപ്പിയടി നടന്നിട്ടുണ്ടെങ്കില്‍ അത് അതിവേഗം തന്നെ കണ്ടുപിടിച്ചിരിക്കും. അത്തരത്തില്‍ ഹോളിവുഡില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ ഷോ ബാഹുബലിയിലെ ഒരു സംഭാഷം കോപ്പിയടിച്ചിരിക്കുകയാണെന്നാണ് പുതിയ കണ്ടുപിടുത്തം അതെന്താണെന്നറിയാമോ?

ഗെയിം ഓഫ് ത്രോണ്‍സ്

അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഫാന്റസി നോവലുകളില്‍ നിന്നും കഥയെടുത്താണ് പരമ്പര തയ്യാറാക്കിരിക്കുന്നത്.

കോപ്പിയടിയാണോ?

വിവിധ സീരിയസുകളിലായി പരമ്പര സൂപ്പര്‍ ഹിറ്റായി മുന്നേറുന്നതിനിടെയാണ് ഇന്ത്യന്‍ സിനിമ ബാഹുബലിയുമായി പരമ്പരയ്ക്ക് എന്തോ ബന്ധമുണ്ടെന്നുള്ള കണ്ടുപിടുത്തം വന്നിരിക്കുന്നത്.

ബാഹുബലിയിലെ സംഭാഷണം

ബാഹുബലിയിലെ ശിവകാമി ദേവിയുടെ ഒരു സംഭാഷണമാണ് ഈ ടെലിവിഷന്‍ പരമ്പരയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെശിവകാമി ദേവി പറയുന്ന ഒരു ഡയലോഗാണ് സീരിയലിലുണ്ടെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

കൈയടി നേടിയ ഡയലോഗ്

ശക്തമായ സ്ത്രീ കഥാപാത്രമാണ് ശിവകാമി ദേവി. ശിവകാമി പറയുന്ന ' ഇതുവെ എന്‍ കട്ടളൈ എന്‍ കട്ടളൈ ശാസനം' എന്ന ഡയലോഗ് തിയറ്ററുകളില്‍ ഏറെ കൈയടി നേടിയിരുന്നു. ഇതാണ് ഹോളിവുഡിലെ പരമ്പരയിലുമുള്ളത്.

ഇംഗ്ലീഷിലാണ്

ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാമത്തെ സീരിയസില്‍ ഇംഗ്ലീഷില്‍ ഇതേ ഡയലോഗ് പറയുന്നുണ്ട്. ' this is my decision and my decision is final' എന്നാണ് പരമ്പരിയിലുള്ളത്.

ബാഹുബലിയിലെ ഡയലോഗുകള്‍

ഇന്ത്യയില്‍ ചരിത്രമായ ബാഹുബലിയിലെ പല ഡയലോഗുകളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ശിവകാമി, കട്ടപ്പ, ബാഹുബലി എന്നിവരുടെ പല സംഭാഷണങ്ങളും തിയറ്ററുകളെ പുളകം കൊള്ളിച്ചവയായിരുന്നു.

സോഷ്യല്‍ മീഡിയയുടെ കഴിവ്

തെറ്റ് കണ്ടുപിടിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള കഴിവിനെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല. കാരണം ഇംഗ്ലീഷിലുള്ള ചെറിയ ഒരു ഡയലോഗിന്റെ സാമ്യം വരെ കണ്ടെത്തുന്നത് നിസാരമായ കാര്യമല്ല.

English summary
Game of Thrones and Baahubali have a relationship

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X