»   » മോശമാണെന്നറിഞ്ഞിട്ടും അത് തുടരേണ്ടതില്ല, ഗോള്‍ഡന്‍ ഗ്ലോബില്‍ കറുപ്പണിഞ്ഞ് പ്രതിഷേധം

മോശമാണെന്നറിഞ്ഞിട്ടും അത് തുടരേണ്ടതില്ല, ഗോള്‍ഡന്‍ ഗ്ലോബില്‍ കറുപ്പണിഞ്ഞ് പ്രതിഷേധം

Posted By:
Subscribe to Filmibeat Malayalam

75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമ, ടെലിവിഷന്‍ രംഗത്തെ മികച്ച താരങ്ങളെ കണ്ടെത്തുന്നതിനായി ഹോളിവുഡ് പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ലോസൈഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് പങ്കെടുത്തത്.

കറുത്ത വസ്ത്രമണിഞ്ഞാണ് താരങ്ങളും അണിയറപ്രവര്‍ത്തകരുമെത്തിയത്. നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് താരങ്ങള്‍ കറുപ്പണിഞ്ഞത്. സിനിമാവ്യവസായത്തെ ഒന്നടങ്കം ബാധിക്കുന്ന ഇത്തരത്തിലുള്ള മോശം പ്രവണതകളോട് ബൈ പറയേണ്ട സമയമായെന്ന് താരങ്ങള്‍ തുറന്നുപറയുന്നു. സംസാരത്തിനിടയില്‍ പലരും ഉയര്‍ത്തിപ്പിടിച്ച ആശയം ഇത് തന്നെയായിരുന്നു.

പ്രതിഷേധത്തിന്റെ കറുപ്പ്

ലൈംഗിക ചൂഷണത്തിനെതിരെയുള്ള കൂട്ടായ്മയായ ടൈം ഈസ് അപിന്റെ തീരുമാനപ്രകാരമായാണ് താരങ്ങള്‍ കറുത്ത വസ്ത്രമണിഞ്ഞ് എത്തിയത്. ചടങ്ങിലുടനീളം പ്രതിഷേധം ഉയര്‍ന്നുനിന്നിരുന്നു. മോശം പ്രവണതകളോട് ഗുഡ്‌ബൈ പറയേണ്ട സമയമായെന്നും താരങ്ങള്‍ വ്യക്തമാക്കുന്നു.

മികച്ച നടന്‍

മോഷന്‍ പിക്ചര്‍ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ജെയിംസ് ഫ്രാങ്കോയ്ക്കാണ്. ദി ഡിസാസ്റ്ററിലെ അഭിനയത്തിനാണ് പുരസ്‌കാരം. ടെലിവിഷന്‍ വിഭാഗത്തില്‍ സ്റ്റെര്‍ലിങ് കെ ബ്രൗണിനെയാണ് മികച്ച നടനായി തിരഞ്ഞെടുത്തത്.

മികച്ച നടി

ലേഡി ബേഡ് സിനിമയിലെ അഭിനയത്തിലൂടെ സയോര്‍സ് റോണാന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. എലിസബത്ത് മോസാണ് ടെലിവിഷന്‍ വിഭാഗത്തിലെ മികച്ച നടി.

മികച്ച സംവിധായകന്‍

ദി ഷേപ്പ് ഓഫ് വാട്ടര്‍ സിനിമയിലൂടെ ഗില്ലേര്‍മോ ടെല്‍ ടോറോയെയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച ടെലിവിഷന്‍ പരമ്പരയായി ദ ഹാന്റ് മെയ്ഡ് ടെയിലിനെ തിരഞ്ഞെടുത്തു. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്് മിസോറിയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. അനിമേഷന്‍ ചിത്രമായി കോകൊയെ തിരഞ്ഞെടുത്തു.

English summary
Golden Globe Award Winners 2018: The Complete List

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X