»   » ഗോള്‍ഡന്‍ ഗ്ലോബിനിടെ ഡി കാപ്രിയോയും ലേഡി ഗാഗയും; വീഡിയോ വൈറലാകുന്നു

ഗോള്‍ഡന്‍ ഗ്ലോബിനിടെ ഡി കാപ്രിയോയും ലേഡി ഗാഗയും; വീഡിയോ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്ദാന ചടങ്ങിനിടെ ഡി കാപ്രിയോയുടെയും ലേഡി ഗാഗയുടെയും തട്ടലും കള്ളച്ചിരിയും സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനായി ഗാഗ വേദിയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ലിയനാര്‍ഡോയുയെ കൈയ്യില്‍ തട്ടിയിട്ടാണ് ഗാഗ കടന്നുപോയത്.

പുറംതിരിഞ്ഞിരിക്കുകയായിരുന്ന ലിയനാര്‍ഡോ പെട്ടെന്ന് പേടിയോടെ കണ്ണുകൊണ്ട് പ്രതികരിക്കുന്ന വീഡിയോ ആരിലും ചിരിയുണ്ടാക്കുന്നതാണ്. ലേഡി ഗാഗോയ്ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചതുമുതല്‍ ലിയനാര്‍ഡോ ചിരിക്കുന്നുണ്ടായിരുന്നു. അവരെ പരിഹസിച്ചാണോ എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ സംശയമുന്നയിക്കുന്നുമുണ്ട്.

golden-globes

സംഭവം വാര്‍ത്തയായതോടെ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ലിയനാര്‍ഡോയോട് നേരിട്ട് ചോദിക്കുകയും ചെയ്തു. എന്നാല്‍, പെട്ടെന്ന് കൈയ്യില്‍ എന്തോ തട്ടിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്നും സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അതെന്നുമാണ് ഡി കാപ്രിയോ പ്രതികരിച്ചത്.

മിച്ച സീരിയല്‍ നടി എന്ന വിഭാഗത്തിലാണ് ഗാഗ ഗ്ലോബ് പുരസ്‌കാരം നേടിയത്. അമേരിക്കന്‍ ഹൊറര്‍ സ്‌റ്റോറിയിലൂടെയാണ് ഗായിക കൂടിയായ ഗാഗയുടെ മിന്നുന്ന അഭിനയം പുറത്തുവന്നത്. ഗാഗയുടെ ആദ്യ പുരസ്‌കാരം കൂടിയാണിത്. ദി റെവനെന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് 41കാരനായ ഡി കാപ്രിയോ മികച്ച നടനുള്ള അവാര്‍ഡ് മൂന്നാം തവണയും കരസ്ഥമാക്കിയിരുന്നു.

English summary
Golden Globes: Leonardo DiCaprio’s eye-roll at Lady Gaga goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam